കൊച്ചി: (www.kvartha.com 04.02.2022) സൂപെര്‍സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'ആറാട്ട്' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സൈന മൂവീസിലൂടെയാണ് ട്രെയിലര്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഇതിവൃത്തം നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ്. കോമഡിക്കൊപ്പം തന്നെ ആക്ഷനും പ്രാധന്യം നല്‍കുന്ന ചിത്രമാണിത്. ശ്രദ്ധ ശ്രീനാഥാണ് നായിക. ഐ എ എസ് ഓഫിസറുടെ വേഷത്തിലാണ് ശ്രദ്ധ ശ്രീനാഥ് ഈ സിനിമയിലെത്തുന്നത്.
കന്നട ഭാഷാ ആക്ഷന്‍ ചിത്രമായ കെ ജി എഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജു മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ, വിജയരാഘവന്‍, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശിവാജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ രാമന്‍, പ്രഭാകര്‍, രചന നാരായണന്‍കുട്ടി, സ്വസ്വിക, മാളവിക മേനോന്‍, നേഹ സക്സേന, സീത, തുടങ്ങി വലിയ ഒരു താര നിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Keywords: News, Kerala, State, Kochi, Video, Social Media, Entertainment, Business, Finance, Cinema, Mohanlal, Mohanlal Movie 'Aarattu' Trailer Released