ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമീഷന്റെ (എൻസിഡിആർസി) ഉത്തരവിനെ ചോദ്യം ചെയ്ത് വോഡഫോൺ - ഐഡിയ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. 1885 ലെ നിയമത്തിലെ സെക്ഷൻ ഏഴ് ബി ബാധകമല്ലെന്ന എസ്‌സിഡിആർസിയുടെ വീക്ഷണത്തെ ചോദ്യം ചെയ്താണ് കംപനി ഹർജി നൽകിയത്.
2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 2(42)-ൽ അടങ്ങിയിരിക്കുന്ന നിർവചനം, പഴയ 1986-ലെ നിയമപ്രകാരം ഉപഭോക്തൃ ഫോറങ്ങളുടെ പരിധിയിൽ നിന്ന് ടെലികോം സേവനങ്ങളെ മാറ്റിനിർത്തിയെന്ന് അർഥമാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ടെലികോം സേവനങ്ങൾ ഉൾപെടെ എല്ലാ സേവനങ്ങളും മനസിലാക്കാൻ ഉപഭോക്തൃ സംരക്ഷണ നിയമം 1986-ലെ സെക്ഷൻ 2(ഒ)-ലെ സേവനത്തിന്റെ നിർവചനം മതിയെന്ന് ബെഞ്ച് പറഞ്ഞു.
Keywords: New Delhi, India, News, Top-Headlines, Court, Court Order, Supreme Court, Supreme Court of India, Telecom case, Judge, National, Mobile phone users can approach consumer forum for service deficiency: SC.
< !- START disable copy paste -->
< !- START disable copy paste -->