ഭക്ഷണത്തിന്റെയും ഉല്‍പ്പന്നങ്ങളുടെയും ഇടപാടുകള്‍ വാഗ്ദാനം ചെയ്യുന്ന ബ്രാന്‍ഡുകളും കംപനികളും ഈ ദിവസത്തിന്റെ വിചിത്രത ആഘോഷിച്ചു. ജീവിതത്തില്‍ പുതുതായി എന്തെങ്കിലും തുടങ്ങാനുള്ള നല്ല ദിവസമാണിതെന്ന് മറ്റുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ പറഞ്ഞു. എന്നാല്‍ 'ഹാപി ടുസ്ഡേ' എന്നറിയപ്പെട്ട ദിവസം ശ്രദ്ധേയമായ ചിലകാര്യങ്ങള്‍ സംഭവിച്ചു.
നോര്‍ത് കരോലിനയിലെ ഒരു ആശുപത്രിയിലെ ഡെലിവറി റൂം രണ്ടിൽ പുലര്‍ചെ 2:22 ന് ഒരു കുഞ്ഞ് ജനിച്ചു. അബെര്‍ലി - ഹാങ്ക് സ്പിയർ ദമ്പതികൾക്ക് ചരിത്രനിമിഷത്തിൽ പിറന്ന കുഞ്ഞിന് അവർ ജൂദ ഗ്രേസ് എന്ന് പേരിട്ടു. സംസ്ഥാനമൊട്ടാകെയുള്ള ആശുപത്രി ശൃംഖലയായ കോണ്‍ ഹെല്‍ത് ആണ് പ്രസവവാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. നോര്‍ത് കരോലിനയിലെ ബര്‍ലിംഗ്ടണിലുള്ള അലമാന്‍സ് റീജിയനല്‍ മെഡികല്‍ സെന്ററിലാണ് കുഞ്ഞ് ജനിച്ചതെന്ന് പോസ്റ്റുകള്‍ വിശദീകരിക്കുന്നു.
Keywords: News, National, Top-Headlines, New Born Child, Baby, Hospital, Hritish, Social Media, Name, 'Miracle baby', Judah, 'Miracle baby' born on 22/2/2022 at 2:22 AM in delivery room 2; she is named 'Judah.
< !- START disable copy paste -->