എടവണ്ണ: (www.kvartha.com 25.02.2022) ഒന്നര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിലായതായി എടവണ്ണ പൊലീസ്. എടവണ്ണ പത്തപ്പിരിയത്താണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശി തന്‍വീറിനെയാണ് (25) ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ മജീദിന്റെ നേതൃത്വത്തില്‍ ജില്ല ആന്റി നര്‍കോടിക്‌സിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
കഞ്ചാവ് വില്‍പന നടക്കുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തപ്പിരിയത്ത് അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ടേഴ്‌സില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ വെള്ളിയാഴ്ച രാവിലെ മഞ്ചേരി കോടതിയില്‍ ഹാജരാക്കുമെന്ന് എടവണ്ണ പൊലീസ് അറിയിച്ചു.
എസ് ഐമാരായ രമേഷ് ബാബു, എം ഗിരീഷ്, മലപ്പുറം ജില്ലാ ആന്റി നര്‍കോടിക്‌സ് വിഭാഗത്തിലെ സലിം പൂവത്തി, ദിനേശ് ഇരുപ്പക്കണ്ടന്‍, ആര്‍ ഷഹേഷ്, കെ ജസീര്‍, കെ സിറാജ്, മനേഷ് കുമാര്‍, വിധു, സജീഷ്, കുരുവിള എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്.