Follow KVARTHA on Google news Follow Us!
ad

അമ്മ കാലാവസ്ഥാ റിപോര്‍ടിംഗ് നടത്തുന്നതിനിടെ അതിഥിയായി 13 മാസം പ്രായമുള്ള കുഞ്ഞും; ലോകം കീഴടക്കി കൗതുക കാഴ്ച; വീഡിയോ വൈറൽ

Meteorologist mom goes viral for holding her baby in the air #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 04.02.2022) അമ്മ കാലാവസ്ഥാ റിപോര്‍ടിംഗ് ചെയ്യുന്നതിനിടെ അതിഥിയായി 13 മാസം പ്രായമുള്ള കുഞ്ഞും. വീഡിയോ വൈറലായി. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന കാലാവസ്ഥാ നിരീക്ഷകയായ അമ്മയ്‌ക്കൊപ്പമാണ് കുട്ടിയും കൂടിയത്. വീകെന്‍ഡ് എക്സ്പ്രസ് വിത് സൂസന്‍ ഹെന്‍ഡ്രിക്സ് എന്ന ഷോയിലെ കാലാവസ്ഥാ പ്രവചനത്തിന്റെ ഭാഗമായ വീഡിയോയാണ് ആളുകളുടെ ഹൃദയം കീഴടക്കിയത്.

India, Newdelhi, National, News, Top-Headlines, Mother, Social Media, Twitter, Baby, Video, Meteorologist mom goes viral for holding her baby in the air.

ലോകമെമ്പാടുമുള്ള നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളിൽ ഈ വീഡിയോ ഷെയര്‍ ചെയ്യുന്നു. ട്വിറ്റെര്‍ ഉപയോക്താവ് അലക്സ് ഡോണോവന്‍ ആണ് ഈ വീഡിയോ പങ്കുവെച്ചത്. 13 ആഴ്ച പ്രായമുള്ള തന്റെ കുഞ്ഞ് ഫിയോണയെ പിടിച്ച് കാലാവസ്ഥാ നിരീക്ഷക റെബേക ഷുള്‍ഡ് റിപോർട് ചെയ്യുന്ന വീഡിയോയാണ്. കാലാവസ്ഥയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഷുള്‍ഡ് തന്റെ കുഞ്ഞിനെ എങ്ങനെ കൗശലപൂര്‍വം ഒപ്പംകൂട്ടുന്നു എന്നതാണ് വീഡിയോയെ കൂടുതല്‍ രസകരമാക്കുന്നത്.
പ്രണയം തുളുമ്പുന്ന നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ പങ്കുവച്ചു. ' സ്വീറ്റ്ഹാര്‍ട്' എന്ന് പങ്കുവെച്ച ഒരു ട്വിറ്റര്‍ ഉപയോക്താവിനെ പോലെ തന്നെ. 'അമ്മ ഇത് ചെയ്യുന്നത് മകള്‍ക്ക് ഇഷ്ടമാകും' എന്ന് മറ്റൊരാളെഴുതി. ഡോനോവന്‍ ഷെയര്‍ ചെയ്ത പോസ്റ്റിനോട് ഷുള്‍ഡും പ്രതികരിച്ചു. അവള്‍ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്യുകയും എഴുതി, 'അയ്യോ... കുഞ്ഞു ഫിയോണയ്ക്കൊപ്പമുള്ള ഈ രൂപം എന്നെ ആവേശം കൊള്ളിക്കുന്നു, മകള്‍ക്ക് കൂടി ശമ്പളം നല്‍കണമെന്ന് കരുതുന്നു'.

Keywords: India, Newdelhi, National, News, Top-Headlines, Mother, Social Media, Twitter, Baby, Video, Meteorologist mom goes viral for holding her baby in the air.


< !- START disable copy paste -->

Post a Comment