Follow KVARTHA on Google news Follow Us!
ad

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വസതിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍; 'ശരീരത്തില്‍ ചിപ് ഘടിപ്പിച്ചിട്ടുണ്ട്, അവരാണ് തന്നെ നിയന്ത്രിക്കുന്നതെന്ന് പിടിയിലായയാൾ '

Man tries to drive into NSA Ajit Doval's residence in Delhi, arrested #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 16.02.2022) ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വസതിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റിലെന്ന് റിപോര്‍ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ തടഞ്ഞു, ഡെല്‍ഹി പൊലീസ് ചോദ്യം ചെയ്തുവരികയാണ്. വലിയ സുരക്ഷാ വീഴ്ചയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.

Man tries to drive into NSA Ajit Doval's residence in Delhi, India, National, News, Top-Headlines, Newdelhi, Arrested, Report, Man, Police, Bangalore.

തന്റെ ശരീരത്തില്‍ ഒരു ചിപ് ഉണ്ടെന്നും താന്‍ ബാഹ്യമായി നിയന്ത്രിക്കപ്പെടുകയാണെന്നും ഇയാള്‍ പറഞ്ഞതായി ഡെല്‍ഹി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, എംആര്‍ഐ സ്‌കാനില്‍ ചിപൊന്നും കണ്ടെത്തിയില്ലെന്നും പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ക്ക് മാനസികവിഭ്രാന്തിയുള്ളതായി കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി.

ബെംഗ്ളുറു സ്വദേശിയായ ഇയാളെ ഡെല്‍ഹി പൊലീസിന്റെ പ്രത്യേക ഭീകരവിരുദ്ധ വിഭാഗം കസ്റ്റഡിയിലെടുത്തിട്ടില്ല. പല ഭീകരാക്രമണ പദ്ധതികള്‍ തകര്‍ക്കുകയും നിരവധി ഭീകരരെ പിടികൂടുകയും ചെയ്ത ഓപറേഷനുകളുടെ ബുദ്ധികേന്ദ്രം അജിത് ഡോവലാണ്. അതിനാല്‍ ഭീകരസംഘടനകള്‍ക്ക് അദ്ദേഹത്തോട് എതിര്‍പ്പുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയാണ് ഏർപെടുത്തിയിട്ടുള്ളത്.

Keywords: Man tries to drive into NSA Ajit Doval's residence in Delhi, India, National, News, Top-Headlines, Newdelhi, Arrested, Report, Man, Police, Bangalore.
 

< !- START disable copy paste -->

Post a Comment