'ഒറ്റപ്പാലത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടി'; മറ്റൊരു കേസിലെ ചോദ്യം ചെയ്യലിനിടെ മുമ്പ് ചെയ്ത കൊലപാതകം വെളിപ്പെടുത്തി പ്രതി, ഞെട്ടലില്‍ പൊലീസ്; ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ സ്ഥലത്തേക്ക്

 



പാലക്കാട്: (www.kvartha.com 15.02.2022) ഒറ്റപ്പാലം ചെനക്കത്തൂരില്‍ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി. മറ്റൊരു കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് മോഷണക്കേസ് പ്രതിയില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചത്. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് പൊലീസിന് മൊഴി നല്‍കിയത്. സുഹൃത്തായ ആശിഖി(24)നെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്ന് പ്രതി മൊഴി നല്‍കിയെന്നാണ് വിവരം.

രണ്ട് മാസം മുമ്പായിരുന്നവത്രെ കൊലപാതകം. വെളിപ്പെടുത്തലില്‍ അമ്പരന്ന പൊലീസ് സേന, പിന്നാലെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയുമായി പൊലീസ് സംഘം സംഭവം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. 

'ഒറ്റപ്പാലത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടി'; മറ്റൊരു കേസിലെ ചോദ്യം ചെയ്യലിനിടെ മുമ്പ് ചെയ്ത കൊലപാതകം വെളിപ്പെടുത്തി പ്രതി, ഞെട്ടലില്‍ പൊലീസ്; ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ സ്ഥലത്തേക്ക്


ചിനക്കത്തൂര്‍ അഴിക്കലപ്പറമ്പിലാണ് സംഭവം നടന്നതെന്നാണ് ഫിറോസ് പൊലീസിനോട് പറഞ്ഞത്. ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. 

Keywords:  News, Kerala, State, Palakkad, Accused, Police, Crime, Man reveals murder committed before while interrogation in another case at Palakkad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia