തിരുവനന്തപുരം: (www.kvartha.com 04.02.2022) വിഴിഞ്ഞം ഉച്ചക്കടയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. പയറ്റുവിള സ്വദേശി സജികുമാറാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മില്‍ മദ്യപാനത്തിനിടെയുണ്ടായ വഴക്കിനിടെ കുത്തേറ്റതെന്നാണ് പൊലീസ് നിഗമനം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സജികുമാറും സുഹൃത്തും മദ്യപിക്കുന്നതിനിടെ വാക്ക് തര്‍ക്കമുണ്ടായി. ഇതിനിടെയാണ് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം. ഉടന്‍തന്നെ സജികുമാറിനെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ചെ മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.