Follow KVARTHA on Google news Follow Us!
ad

'കാമുകിയുടെ ഹോടെല്‍ വാസത്തിന് ഭാര്യയുടെ ആധാര്‍ കാര്‍ഡ്'; യുവാവ് അറസ്റ്റില്‍; യുവതി കുടുക്കിയത് കാറിൽ ജിപിഎസ് ട്രാകർ ഘടിപ്പിച്ച്

Man arrested for using wife's Aadhaar card for girlfriend's hotel stay, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
പൂനെ: (www.kvartha.com 04.02.2022) കാമുകിക്ക് ഹോടെലില്‍ താമസിക്കാനായി ഭാര്യയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച യുവാവിനും കാമുകിക്കുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലെ ഹോടെലില്‍ താമസിക്കാനാണ് ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്തതെന്ന് ഹിഞ്‌ജേവാഡി പൊലീസ് പറഞ്ഞു. ഇരുവര്‍ക്കുമെതിരെ കേസ് റെജിസ്റ്റര്‍ ചെയ്തതായി ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.
                        
Man arrested for using wife's Aadhaar card for girlfriend's hotel stay, News, National, Pune, Man, Maharashtra, Arrest, Top-Headlines, Crime, Aadhar Card.

ഇയാള്‍ ഗുജറാത് സ്വദേശിയായ വ്യവസായിയാണെന്നും ഭാര്യ കംപനിയില്‍ ഡയറക്ടറാണെന്നും പൊലീസ് പറഞ്ഞു. 'ഭാര്യ ഭര്‍ത്താവിന്റെ കാറില്‍ ജിപിഎസ് ട്രാകര്‍ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഭര്‍ത്താവ് തന്നെ വഞ്ചിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍, ബെംഗ്ളൂറിലേക്കുള്ള ബിസിനസ് യാത്രയെക്കുറിച്ച് പറഞ്ഞിരുന്നു. അന്ന് ഭാര്യ, ഭര്‍ത്താവ് പോയ സ്ഥലം പരിശോധിച്ചപ്പോള്‍ കാര്‍ പൂനെയിലാണെന്ന് കണ്ടെത്തി' - ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തുടർന്ന് പരാതിക്കാരി ഹോടെലുമായി ബന്ധപ്പെട്ടപ്പോള്‍, ഭര്‍ത്താവ് 'ഭാര്യ'യുമായി ചെക് ഇന്‍ ചെയ്തതായി ജീവനക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് പരാതി നല്‍കിയത്.


Keywords: Man arrested for using wife's Aadhaar card for girlfriend's hotel stay, News, National, Pune, Man, Maharashtra, Arrest, Top-Headlines, Crime, Aadhar Card.
< !- START disable copy paste -->

Post a Comment