Follow KVARTHA on Google news Follow Us!
ad

വാഹന പരിശോധനയ്ക്കിടെ വനിതാ എസ് ഐ യെ കടന്നുപിടിക്കാന്‍ ശ്രമിച്ചതായി പരാതി; ബലപ്രയോഗത്തിലൂടെ യുവാവിനെ കീഴ്പ്പെടുത്തിയെന്നും അറസ്റ്റ് ചെയ്തതായും പോലീസ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kozhikode,News,Local News,Complaint,Molestation attempt,Arrested,Police,Kerala,
കോഴിക്കോട്: (www.kvartha.com 05.02.2022) വാഹന പരിശോധനയ്ക്കിടെ വനിതാ എസ് ഐ യെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവിനെ എസ് ഐ പിന്തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. സംഭവത്തില്‍ പൂവാട്ടുപറമ്പ് സ്വദേശി മീത്തല്‍ ശെറിലിനെ(35) മെഡികല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 7.45-ഓടെ വെള്ളിപറമ്പ് ആറാംമൈലിനുസമീപമാണ് സംഭവം.

Man Arrested for attempt molestation against woman SI, Kozhikode, News, Local News, Complaint, Molestation attempt, Arrested, Police, Kerala

വാഹന പരിശോധന നടത്തുന്നതിനിടെ ബൈകില്‍ വന്ന ശെറില്‍ എസ് ഐ യോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് ബൈകില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ എസ് ഐ യും സംഘവും ജീപില്‍ ശെറിലിനെ പിന്തുടരുകയും ഒരു കിലോമീറ്ററോളം സഞ്ചരിച്ചശേഷം ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Man Arrested for attempt molestation against woman SI, Kozhikode, News, Local News, Complaint, Molestation attempt, Arrested, Police, Kerala.

Post a Comment