ടൈംസ് ഓഫ് ഇന്‍ഡ്യയുടെ റിപോര്‍ട് പ്രകാരം കഴിഞ്ഞ ഡിസംബറിലാണ് പ്രതി പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിക്കുന്നത്. ഇക്കാര്യം ഏഴാം ക്ലാസുകാരിയായ പെണ്‍കുട്ടി അമ്മയെ അറിയിച്ചതായി അഡീഷനല്‍ ഡെപ്യൂടി പൊലീസ് കമിഷണര്‍ (വെസ്റ്റ്) പ്രശാന്ത് ഗൗതം പറഞ്ഞു.
അതിനുശേഷം അഞ്ച് ദിവസം മുമ്പാണ് പ്രതി പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കുന്നത്. തനിക്കുണ്ടായ ദുരനുഭവം പെണ്‍കുട്ടി അമ്മയോട് തുറന്നുപറയുകയും ബുധനാഴ്ച പ്രതിക്കെതിരെ പരാതി നല്‍കാനായി അമ്മ പൊലീസ് സ്റ്റേഷനില്‍ എത്തുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
പ്രതി സെര്‍വേഷ് ആണെന്ന് തിരിച്ചറിഞ്ഞതായും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതായും ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്യുന്നു.
Keywords: Man arrested for assaulting 14-year-old girl in Delhi’s Kirti Nagar, New Delhi, News, Molestation, Police, Arrested, Complaint, National.