Follow KVARTHA on Google news Follow Us!
ad

പാർലമെന്റിൽ സർകാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്; ഓരോ വര്‍ഷവും രണ്ട് കോടി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തിട്ട് എത്ര പേര്‍ക്ക് നല്‍കിയെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Mallikarjun Kharge asks BJP how many people get job, you offered two crore jobs every year?, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 02.02.2022) പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ ബിജെപി സര്‍കാര്‍ പരാജയപ്പെട്ടെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്തെ വ്യാപകമായ തൊഴിലില്ലായ്മ പ്രതിസന്ധി ഉയര്‍ത്തിക്കാട്ടി സംസാരിക്കുകയായിരുന്നു അദ്ദേഹം. കണക്കനുസരിച്ച് നിങ്ങള്‍ ഇപ്പോള്‍ 15 കോടി തൊഴിലവസരങ്ങള്‍ നല്‍കിയിരിക്കണം. യഥാര്‍ഥത്തില്‍ എത്ര ജോലികള്‍ നല്‍കി?. ഈ വര്‍ഷത്തെ ബജറ്റ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 60 ലക്ഷം തൊഴിലവസരങ്ങള്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
                             
News, National, New Delhi, BJP, Politics, Parliament, Top-Headlines, Government, President, Country, Mallikarjun Kharge, Job, Mallikarjun Kharge asks BJP how many people get job, you offered two crore jobs every year?.

ഇരുസഭകളും ചര്‍ചയ്ക്ക് 12 മണിക്കൂര്‍ അനുവദിച്ചതായി വാര്‍ത്താ ഏജെന്‍സിയായ എഎന്‍ഐ റിപോർട് ചെയ്തു. ഫെബ്രുവരി ഏഴിന് ലോക്സഭയിലും എട്ടിന് രാജ്യസഭയിലും നടക്കുന്ന ചര്‍ചകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോർട് ചെയ്തു. ഫെബ്രുവരി 11 ന് ശേഷം ഇരുസഭകളും ഒരു മാസത്തേക്ക് പിരിയും. തുടര്‍ന്ന് മാര്‍ച് 13 ന് നടപടികള്‍ പുനരാരംഭിക്കും. ബജറ്റ് സമ്മേളനം ഏപ്രില്‍ എട്ട് വരെ തുടരും.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി രാജ്യത്തെ രാഷ്ട്രപതി വാഴ്ത്തുകയും 2047-ഓടെ ഒരു 'മഹത്തായ, ആധുനികവും വികസിതവുമായ' രാജ്യം കെട്ടിപ്പടുക്കാന്‍ 'കഠിനാധ്വാനം' ചെയ്യണമെന്ന് ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു. 2047ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കും. അക്കാലത്ത് മഹത്തായ, ആധുനികവും വികസിതവുമായ ഒരു ഇന്‍ഡ്യ കെട്ടിപ്പടുക്കാന്‍ നമ്മള്‍ ഇപ്പോഴേ കഠിനാധ്വാനം ചെയ്യണമെന്നും പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി കോവിന്ദ് പറഞ്ഞു.


Keywords: News, National, New Delhi, BJP, Politics, Parliament, Top-Headlines, Government, President, Country, Mallikarjun Kharge, Job, Mallikarjun Kharge asks BJP how many people get job, you offered two crore jobs every year?.
< !- START disable copy paste -->

Post a Comment