Follow KVARTHA on Google news Follow Us!
ad

സ്വന്തം താത്പര്യം സംരക്ഷിക്കാൻ വ്യാജ പോക്സോ പരാതികൾ; മലപ്പുറത്ത് ഒരു മാസത്തിനിടെ മാത്രം കണ്ടെത്തിയത് നാല് കേസുകൾ ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; 'ഒരാൾ പഠിപ്പിച്ചത് ‘ദൈവം' കുട്ടികളുടെ നുണ പൊറുക്കുമെന്ന്!'

Malappuram on dubious list of fake Pocso cases, four incidents since January #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മലപ്പുറം: (www.kvartha.com 16.02.2022) ഓരോ വർഷവും മലപ്പുറം ജില്ലയിൽ പോക്‌സോ കേസുകൾ കൂടുതലായി രേഖപ്പെടുത്തുമ്പോൾ തന്നെ ഇത്തരത്തിൽ വ്യാജ പരാതികൾ നൽകുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നു. മലപ്പുറം ചൈൽഡ് വെൽഫെയർ കമിറ്റിയും (സിഡബ്ല്യുസി) ചൈൽഡ്‌ലൈനും ജനുവരി മുതൽ ഇതുവരെ നാല് വ്യാജ പോക്‌സോ കേസുകൾ കണ്ടെത്തിയതായി ദി ന്യൂ ഇൻഡ്യൻ എക്സ്പ്രസ് റിപോർട് ചെയ്തു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവർക്കുള്ള ശിക്ഷ ഉറപ്പാക്കുന്നത് പോലെ തന്നെ പ്രധാനമാണ് കുട്ടികൾക്കെതിരായ വ്യാജ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കുള്ള ശിക്ഷ ഉറപ്പാക്കുന്നതെന്ന് സിഡബ്ല്യുസിയുടെയും ചൈൽഡ് ലൈനിലെയും ഉദ്യോഗസ്ഥർ പറഞ്ഞു.

Malappuram on dubious list of fake Pocso cases, four incidents since January, Kerala, Malappuram, News, Top-Headlines, Case, Fake, Complaint, Report, POSCO, CWC, Police, Child line.

കുടുംബത്തിലെയും ബന്ധങ്ങളിലെയും തർക്കങ്ങൾ മൂലമുള്ളവയാണ് കുട്ടികളെ ഉപയോഗിച്ച് വ്യാജപരാതി നൽകിയ നാല് കേസുകളും. പങ്കാളികൾക്കും ബന്ധുക്കൾക്കും എതിരെയാണ് കേസുകൾ നൽകിയിരിക്കുന്നത്. ഒരു കേസിൽ, ഒരു യുവാവ് തന്റെ ഒമ്പത് വയസുള്ള സഹോദരിയെ ഉപയോഗിച്ചാണ് യുവതിയെ കുടുക്കാൻ ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യുവതിയും സുഹൃത്തും ചേർന്ന് തന്റെ നഗ്നചിത്രങ്ങൾ പകർത്തിയതായി പൊലീസിന് മൊഴി നൽകാൻ യുവാവ് പെൺകുട്ടിയെ നിർബന്ധിച്ചതായാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത് .

'പരാതി ലഭിച്ചതിനെ തുടർന്ന് ഫെബ്രുവരി ഏഴിന് കൗൻസിലിങ്ങിനായി പെൺകുട്ടിയെ പൊലീസ് സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി. മൊഴി നൽകാൻ ബന്ധു നിർബന്ധിച്ചതായി കൗൻസിലിങ്ങിൽ പെൺകുട്ടി വെളിപ്പെടുത്തി. നേരത്തെ ബന്ധം പുലർത്തിയിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാരോപണത്തിൽ ആ വ്യക്തി അടുത്തിടെ 27 ദിവസം ജയിലിൽ കിടന്നു. ജയിലിൽ നിന്ന് പുറത്തുവന്നതിന് ശേഷം പൊലീസ് സ്റ്റേഷനിൽ യുവതിക്കെതിരെ മൊഴി നൽകാൻ ഒമ്പത് വയസുകാരിയെ നിർബന്ധിച്ചു. ‘ദൈവം' കുട്ടികളുടെ നുണ പൊറുക്കുമെന്ന് പറഞ്ഞാണ് യുവാവ് കുട്ടിയെ പൊലീസിനോട് കള്ളം പറയിപ്പിച്ചത്' - അധികൃതർ വെളിപ്പെടുത്തുന്നു.

'മറ്റൊരു കേസിൽ കഴിഞ്ഞ മാസം പൊന്നാനിയിലെ ഒരു സ്ത്രീ, തന്റെ 13 വയസുള്ള മകനെ പിതാവ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് മൊഴി നൽകാൻ നിർബന്ധിച്ചു. ഈ സാഹചര്യത്തിൽ, 13 വയസുള്ള മകനോടൊപ്പം താമസിക്കുന്ന ഭാര്യ, പോക്‌സോ കേസ് മുതലെടുത്ത്, അകന്ന് കഴിയുന്ന ഭർത്താവിനൊപ്പം താമസിക്കുന്ന ഇളയ കുട്ടിയെ സ്വന്തമാക്കി. ഭർത്താവിന്റെ കസ്റ്റഡിയിൽ മകൾ സുരക്ഷിതമല്ലെന്ന് പൊലീസിൽ വ്യാജ ലൈംഗികാരോപണം ഉന്നയിച്ച് സ്ഥാപിക്കാനാണ് അവർ ശ്രമിച്ചത്. കാളികാവിൽ ഒരാൾ ഭാര്യാസഹോദരനെതിരെ നാലുവയസുകാരിയായ മകളെ ഉപയോഗിച്ച് ലൈംഗികാതിക്രമ മൊഴി നൽകിയപ്പോൾ പരപ്പനങ്ങാടിയിലെ ഒരു സ്ത്രീ തന്റെ പിതാവിനെതിരെ വ്യാജ ലൈംഗികാരോപണം ഉന്നയിച്ചു' - ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.

'കുടുംബത്തിലെ ആഭ്യന്തര കലഹങ്ങൾ ഈ വ്യക്തികളെ വ്യാജ ലൈംഗിക ദുരുപയോഗ ആരോപണങ്ങൾ ഉന്നയിക്കാൻ നിർബന്ധിതരാക്കി. അപകടകരമായ ഈ പ്രവണത പ്രോത്സാഹിപ്പിക്കരുത്' - ചൈൽഡ് ലൈനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. വ്യാജ പോക്‌സോ കേസുകൾ റെജിസ്റ്റർ ചെയ്യുന്നത് കുറ്റകരമാണെന്ന് മലപ്പുറം സിഡബ്ല്യുസി ചെയർമാൻ ഷാജേഷ് ഭാസ്‌കർ അറിയിച്ചു.

Keywords: Malappuram on dubious list of fake Pocso cases, four incidents since January, Kerala, Malappuram, News, Top-Headlines, Case, Fake, Complaint, Report, POSCO, CWC, Police, Child line.

< !- START disable copy paste -->

Post a Comment