Follow KVARTHA on Google news Follow Us!
ad

യുക്രൈനില്‍ നിന്നും ഇന്‍ഡ്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ബദല്‍ ക്രമീകരണങ്ങള്‍ക്കായുള്ള നടപടി തുടങ്ങിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Delhi,News,Ukraine,Passengers,V.Muraleedaran,Trending,National,
ന്യൂഡെല്‍ഹി: (www.kvartha.com 24.02.2022) യുക്രൈന്‍ - റഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ള ഇന്‍ഡ്യക്കാരെ യുക്രൈനില്‍ നിന്ന് തിരികെ കൊണ്ടു വരാനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.

'Making alternative arrangements for safe evacuation of Indians in Ukraine', New Delhi, News, Ukraine, Passengers, V. Muraleedaran, Trending, National

യുക്രേനിയന്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ പ്രത്യേക വിമാനങ്ങളുടെ ഷെഡ്യൂള്‍ റദ്ദാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്‍ഡ്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ബദല്‍ ക്രമീകരണങ്ങള്‍ അടിയന്തരമായി തയാറാക്കുകയാണ് എന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ഇത്തരം ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാലുടന്‍ വിവരങ്ങള്‍ എംബസി അറിയിക്കും. രക്ഷാ ദൗത്യത്തിന് ഇന്‍ഡ്യന്‍ എംബസിയെ സഹായിക്കാന്‍ കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കാനും തീരുമാനിച്ചതായി വിദേശകാര്യ സഹമന്ത്രി അറിയിച്ചു.

വിദേശകാര്യ മന്ത്രാലയത്തിലെ കണ്‍ട്രോള്‍ റൂം 24ഃ7 അടിസ്ഥാനത്തില്‍ വിപുലീകരിക്കുകയും പ്രവര്‍ത്തിക്കുകയുമാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു. യുക്രൈനിലെ മലയാളി വിദ്യാര്‍ഥികളുമായി താന്‍ സംസാരിച്ചു എന്നും വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും പരിഭ്രാന്തരാകേണ്ടതില്ല എന്നും വി മുരളീധരന്‍ പറഞ്ഞു.

പുതിയ അറിയിപ്പുകള്‍ ലഭിക്കുന്നതിന് എംബസി വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ (ഫേസ്ബുക്, ട്വിറ്റെര്‍, ഇന്‍സ്റ്റാഗ്രാം) പോസ്റ്റുകളും പിന്തുടരണം.

സമാനമായ യുദ്ധ സാഹചര്യം നിലവില്‍ നിന്ന സാഹചര്യങ്ങളില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്‍ഡ്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവന്നിട്ടുള്ള അനുഭവപരിചയം ഉള്ള വിപുലമായ നയതന്ത്ര സംവിധാനം ഇന്‍ഡ്യയ്ക്കുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുക്രൈനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്.

Phone : 1800118797 (Toll free)
 
+911123012113

+911123014104
 
+911123017905
 
Fax: +911123088124

Email: situationroom@mea.gov.in

ഇപ്പോള്‍ യുക്രൈനിലുള്ളവര്‍ക്ക് കെയ് വിലെ ഇന്‍ഡ്യന്‍ എംബസി ഏര്‍പെടുത്തിയിട്ടുള്ള ഹെല്‍പ് ലൈനിന്റെ വിശദാംശങ്ങള്‍ ചുവടെ:

1. +38 0997300483

2. +38 0997300428
  
3. +38 0933980327

4. +38 0635917881

5. +38 0935046170

Keywords: 'Making alternative arrangements for safe evacuation of Indians in Ukraine', New Delhi, News, Ukraine, Passengers, V. Muraleedaran, Trending, National.

Post a Comment