മഹാശിവരാത്രി: പിതൃമോക്ഷത്തിനായി ബലിതര്‍പണം നടത്താന്‍ ഇക്കുറി മണപ്പുറത്തും ഭക്തര്‍ എത്തും; ചടങ്ങുകള്‍ നടത്താന്‍ സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം
Feb 28, 2022, 16:27 IST
എറണാകുളം: (www.kvartha.com 28.02.2022) ഭക്തിയുടെ നിറവില്‍ മഹാശിവരാത്രി ചൊവ്വാഴ്ച. പിതൃമോക്ഷത്തിനായി ബലിതര്‍പണം നടത്താന്‍ ഇക്കുറി ആലുവ മണപ്പുറത്തും ഭക്തര്‍ എത്തും.
ചൊവ്വാഴ്ച രാത്രി ഉറക്കമിളച്ച് ബുധനാഴ്ച പുലര്‍ചെ മുതല്‍ ബലിതര്‍പണം നടത്തി ഭക്തര്‍ മടങ്ങും. ഇത്തവണ ശിവരാത്രി ദിനത്തിന് പിന്നാലെ കറുത്തവാവ് ആയതിനാല്‍ ശിവരാത്രി ബലിത്തര്‍പണം പിതൃക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണെന്നാണ് വിശ്വാസം.
കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരിയെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളായിരുന്നതിനാല്‍ വീട്ടിലിരുന്നും നാട്ടിലെ ക്ഷേത്രങ്ങളിലുമെല്ലാം ബലിതര്‍പണം നടത്തിയവര്‍ ഇപ്രാവിശ്യം ആലുവ മണപ്പുറത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 2020 ലേതിന് സമാനമായ സാഹചര്യത്തില്‍ ബലിതര്‍പണത്തിന് സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം വ്യക്തമാക്കി. എന്നാല്‍ രണ്ട് വാക്സിന്‍ എടുത്ത സര്‍ടിഫികറ്റ് അല്ലെങ്കില്‍ 48 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ ടി പി സി ആര്‍ സര്‍ടിഫികറ്റ് എന്നിവയില്‍ ഏതെങ്കിലും കരുതണമെന്നാണ് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുള്ളത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.