Follow KVARTHA on Google news Follow Us!
ad

'അശ്വത്ഥാമാവ് വെറുമൊരു ആന'; എം ശിവശങ്കറിന്റെ അനുഭവ കഥ പുസ്തക രൂപത്തില്‍

M Sivasankar's experience story in book form by DC Books#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 03.02.2022) മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപല്‍ സെക്രടറിയായിരുന്ന എം ശിവശങ്കര്‍ ഐഎഎസിന്റെ ആത്മകഥ വരുന്നു. 'അശ്വത്ഥാമാവ് വെറുമൊരു ആന' എന്ന പേരിലാണ് പുസ്തകം പുറത്തിറക്കുന്നത്. ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമാവേണ്ടി വന്ന ശിവശങ്കറിന്റെ അനുഭവ കഥ എന്ന ടാഗ് ലൈനോടെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പുസ്തകം ശനിയാഴ്ച പുറത്തിറങ്ങും. ഡിസി ബുക്സാണ്  പുറത്തിറക്കുന്നത്. 

News, Kerala, Thiruvananthapuram, Book, M Sivasankar's experience story in book form by DC Books


അധികാരത്തിന്റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാര രൂപങ്ങളാല്‍
വേട്ടയാടപ്പെട്ട ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ അനുഭവ കഥ. യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗജ് വഴി നടന്ന സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പെടുത്തി. പിന്നെയും കുറേ കേസുകളില്‍ കുടുക്കി ജയിലില്‍ അടക്കപ്പെട്ട എം ശിവശങ്കര്‍ ആ നാള്‍വഴികളില്‍ സംഭവിച്ചത് എന്തെല്ലാമെന്ന് വെളിപ്പെടുത്തുന്നു എന്നാണ് പുസ്തകത്തെ കുറിച്ചുള്ള വിശദീകരണം. നടുക്കുന്ന സത്യങ്ങളാണ് പുസ്തകത്തില്‍ വെളിപ്പെടുത്തുന്നത് എന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. 

അടുത്തിടെയാണ് സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ ശിവശങ്കര്‍ സര്‍വീസില്‍ തിരിച്ചെത്തിയത്. സ്പോര്‍ട്സ് വകുപ്പില്‍ സെക്രടറിയായാണ് നിയമനം. സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. ചീഫ് സെക്രടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്. 

Keywords: News, Kerala, Thiruvananthapuram, Book, M Sivasankar's experience story in book form by DC Books

Post a Comment