Follow KVARTHA on Google news Follow Us!
ad

മന്ത്രി ബിന്ദുവിന് ലോകായുക്തയുടെ ക്ലീന്‍ ചിറ്റ്; കണ്ണൂര്‍ വി സി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി വഴിവിട്ട് ഇടപെട്ടിട്ടില്ലെന്ന് കണ്ടെത്തൽ

Lokayuktha gives clean chit to Minister Bindhu on Kannur university VC appoinment#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
തിരുവനന്തപുരം: (www.kvartha.com 04.02.2022) കണ്ണൂര്‍ സര്‍വകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിന് ലോകായുക്തയുടെ ക്ലീന്‍ ചിറ്റ്. നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി വഴിവിട്ട് ഇടപെട്ടിട്ടില്ല. മന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയെങ്കിലും സര്‍വകലാശാല ചാന്‍സലര്‍ എന്നനിലയില്‍ അത് തള്ളിക്കളയാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ടായിരുന്നു. അദ്ദേഹം അത് ചെയ്യാതെ മന്ത്രിയുടെ ശുപാര്‍ശ നടപ്പാക്കുകയാണ് ചെയ്തതെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.

Kerala, News, Top-Headlines, Minister, Controversy, Lokayuktha, Case, Governor, University, Verdict, Lokayuktha gives clean chit to Minister Bindhu on Kannur university VC appoinment.

ലോകായുക്തയുടെ ഉത്തരവ് നടപ്പാക്കണോ വേണ്ടയോ എന്ന് സര്‍കാരിന് തീരുമാനിക്കാമെന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള നീക്കം വിവാദമായതിനിടെയാണ് ബിന്ദു കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.

വി സി നിയമനത്തില്‍ മന്ത്രി ബിന്ദു വഴിവിട്ട് ഇടപെട്ടു എന്ന് ആരോപിച്ചാണ് ലോകായുക്തയില്‍ ഹര്‍ജി നല്‍കിയത്. പുതിയ വി സിയെ കണ്ടെത്താന്‍ സിലക്ഷന്‍ കമിറ്റിയെ നിയമിച്ചിരുന്നു. വി സി സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനവും പുറത്തിറക്കി. അതിനിടെയാണ് വി സിയായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആര്‍ ബിന്ദു ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.

അതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ നിയമോപദേഷ്ടാവ് കെ കെ രവീന്ദ്രന്‍ ഗവര്‍ണറെ കണ്ട് ഗോപിനാഥിനെ നിയമിക്കാന്‍ സര്‍കാരിന് താല്‍പര്യമുണ്ടെന്ന് അറിയിച്ചതായി രാജ്ഭവന്‍ പത്രക്കുറിപ്പ് ഇറക്കിയിരുന്നു.

Keywords: Kerala, News, Top-Headlines, Minister, Controversy, Lokayuktha, Case, Governor, University, Verdict, Lokayuktha gives clean chit to Minister Bindhu on Kannur university VC appoinment.
< !- START disable copy paste -->

Post a Comment