സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; തിയേറ്ററുകള്‍, ബാറുകള്‍, ക്ലബുകള്‍, ഹോടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകളിലുമെല്ലാം 100 ശതമാനം പ്രവേശനം
Feb 27, 2022, 21:16 IST
തിരുവനന്തപുരം: (www.kvartha.com 27.02.2022) സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തിയേറ്ററുകളില്‍ 100 ശതമാനം പേര്‍ക്കും പ്രവേശനം അനുവദിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളെ കാറ്റഗറി തിരിച്ച് നിയന്ത്രണം ഏര്‍പെടുത്തിയിരുന്നതും ഒഴിവാക്കി.
തിയേറ്ററുകള്‍ക്ക് പുറമെ ബാറുകള്‍, ക്ലബുകള്‍, ഹോടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകളിലുമെല്ലാം 100 ശതമാനം സീറ്റില്‍ ആളെ പ്രവേശിപ്പിക്കാന്‍ അനുവാദം നല്‍കി. അതേസമയം സര്‍കാര്‍-അര്‍ധസര്‍കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ യോഗങ്ങള്‍ ഓഫ്ലൈനായി നടത്താം. എല്ലാ പൊതുയോഗങ്ങളിലും 1500 പേരെ വരെ പ്രവേശിപ്പിക്കാനും അനുമതി.
Keywords: LDF Govt announces more relaxations to Covid related restrictions in State, Thiruvananthapuram, News, COVID-19, Theater, Hotel, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.