കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില ഗുരുതരമെന്ന് റിപോര്‍ട്; വെന്റിലേറ്റര്‍ നിരീക്ഷണത്തില്‍ തുടരുന്നു

 



മുംബൈ: (www.kvartha.com 05.02.2022) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില ഗുരുതരമെന്ന് റിപോര്‍ട്. മുംബൈയിലെ ബ്രീച് കാന്‍ഡി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ് ലതാ മങ്കേഷ്‌കര്‍. 

നില ഗുരുതരമാണെന്നും ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുമെന്നും ബ്രീച് കാന്‍ഡി ആശുപത്രിയിലെ ഡോക്ടര്‍ പ്രതീക് സംദാനിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില ഗുരുതരമെന്ന് റിപോര്‍ട്; വെന്റിലേറ്റര്‍ നിരീക്ഷണത്തില്‍ തുടരുന്നു


കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ഗായികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കോവിഡില്‍ നിന്നും മുക്തി നേടിയിരുന്നെങ്കിലും ന്യൂമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് ആരോഗ്യനില വഷളാകുകയായിരുന്നു.

ആരോഗ്യാവസ്ഥയില്‍ കാര്യമായ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് ലതാ മങ്കേഷ്‌കറിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു. എന്നാല്‍ ശനിയാഴ്ച വീണ്ടും ആരോഗ്യനില മോശമാകുകയായിരുന്നു.  

Keywords:  News, National, India, Health, COVID-19, Health and Fitness, Singer, Hospital, Doctor, Lata Mangeshkar's health deteriorates again, singer on ventilator: Doctor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia