Follow KVARTHA on Google news Follow Us!
ad

139 കോടി രൂപയുടെ അഞ്ചാമത്തെ കാലിത്തീറ്റ കുംഭകോണ കേസിലും ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ 18ന് പ്രഖ്യാപിക്കും

Lalu Prasad convicted in Rs 139-crore Doranda treasury case, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
പട്​ന: (www.kvartha.com 15.02.2022) 139.35 കോടി രൂപയുടെ ഡൊറണ്ട കാലിത്തീറ്റ കുംഭകോണ കേസിൽ ആർ ജെ ഡി തലവൻ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് നേരത്തെ നാല് കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള ലാലുവിനെതിരെയുള്ള അവസാന കേസാണിത്. ശിക്ഷ ഫെബ്രുവരി 18ന് പ്രഖ്യാപിക്കുമെന്ന് സിബിഐ അഭിഭാഷകൻ അറിയിച്ചു.
                   
News, National, Bihar, Chief Minister, Top-Headlines, CBI, Case, Cash, Controversy, Patna, Lalu Prasad, Doranda Treasury Case, Lalu Prasad convicted in Rs 139-crore Doranda treasury case.

നേരത്തെ ജനുവരി 29ന് കേസിൽ വാദം കേൾക്കൽ പൂർത്തിയാക്കി കോടതി വിധി പറയാൻ ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചിരുന്നു. മറ്റ് നാല് കേസുകളിലും ലാലുവിനെ 14 വർഷം തടവിന് ശിക്ഷിച്ചിരുന്നു. കേസിലെ 170 പ്രതികളിൽ 55 പേർ മരിച്ചു. ഏഴ് പേർ സാക്ഷികളായി. രണ്ട് പേർ അവർക്കെതിരായ കുറ്റങ്ങൾ അംഗീകരിച്ചു. ആറ് പേർ ഒളിവിലാണ്.

ലാലുവിന് പുറമെ മുൻ എംപി ജഗദീഷ് ശർമ, അന്നത്തെ പബ്ലിക് അകൗണ്ട്സ് കമിറ്റി (പിഎസി) ചെയർമാൻ ധ്രുവ് ഭഗത്, മൃഗസംരക്ഷണ സെക്രടറി ബെക് ജൂലിയസ്, മൃഗസംരക്ഷണ അസിസ്റ്റന്റ് ഡയറക്ടർ കെഎം പ്രസാദ് എന്നിവരാണ് പ്രധാന പ്രതികൾ.

ലാലു ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ മൃഗക്ഷേമ കാലിത്തീറ്റ, മരുന്നുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങിയതിന്റെ വ്യാജ കണക്കുകള്‍ ഹാജരാക്കി സംസ്ഥാനത്തെ ട്രഷറികളില്‍ നിന്നായി 940 കോടിയിലേറെ രൂപ പിന്‍വലിച്ചെന്നാണ് കേസ്.

Keywords: News, National, Bihar, Chief Minister, Top-Headlines, CBI, Case, Cash, Controversy, Patna, Lalu Prasad, Doranda Treasury Case, Lalu Prasad convicted in Rs 139-crore Doranda treasury case.
< !- START disable copy paste -->

Post a Comment