Follow KVARTHA on Google news Follow Us!
ad

ലഖിംപൂരില്‍ 4 കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസ്: കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്ര 4 മാസത്തിന് ശേഷം ജയില്‍ മോചിതനായി

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, High Court,News,Farmers,Killed,Arrest,Bail,Trending,Minister,Son,National,
ലക്നൗ: (www.kvartha.com 14.02.2022) ലഖിംപൂര്‍ ഖേരി കേസില്‍ കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്ര നാല് മാസത്തിന് ശേഷം ജയില്‍ മോചിതനായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലഖിംപൂര്‍ ഖേരിയില്‍ നടന്ന സംഘര്‍ഷത്തിനിടെ നാല് കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റുചെയ്തത്. ടികോണിയയില്‍ കര്‍ഷക പ്രക്ഷോഭത്തിനിടെയാണ് സംഭവം.

അലഹബാദ് ഹൈകോടതി പുറപ്പെടുവിച്ച ജാമ്യ വ്യവസ്ഥകള്‍ പാലിച്ചതിന് ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും അതിനുശേഷം മിശ്രയെ വിട്ടയക്കുകയും ചെയ്തതായി ലഖിംപൂര്‍ ഖേരി ജയില്‍ സൂപ്രണ്ട് പി പി സിംഗ് പറഞ്ഞു. ഹൈകോടതി ഉത്തരവുണ്ടായിട്ടും ജയില്‍ അധികൃതര്‍ തന്നെ വിട്ടയയ്ക്കാത്തതിനാല്‍ ഉത്തരവില്‍ പരാമര്‍ശിക്കാത്ത ഐപിസി സെക്ഷന്‍ 302 (കൊലപാതകം), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ കേസില്‍ ഉള്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ മിശ്ര കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ ലക്നൗ ബെഞ്ച് കഴിഞ്ഞയാഴ്ച മിശ്രയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.

ജയിലില്‍ നിന്ന് പുറത്തിറങ്ങി വാഹനത്തില്‍ കയറുന്ന മിശ്രയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. കേന്ദ്ര സഹമന്ത്രി അജയ് മിശ്ര മകനെ കാണാന്‍ അവന്റെ വസതിയില്‍ എത്തിയ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അക്രമാസക്തമായ സംഭവത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. 

ഒക്ടോബര്‍ മൂന്നിന് നടന്ന ഈ സംഭവത്തില്‍ ആശിഷ് മിശ്രയുടെ അമിതവേഗതയില്‍ സഞ്ചരിച്ച എസ്യുവി ഇടിച്ച് നാല് കര്‍ഷകരുടെ ജീവന്‍ അപഹരിച്ചിരുന്നു. തുടര്‍ന്ന് നടന്ന പ്രതികാര അക്രമത്തില്‍ മൂന്ന് ബി ജെ പി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും പരിപാടി റിപോര്‍ട് ചെയ്യാനെത്തിയ ഒരു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തു.

പ്രതിഷേധിക്കുന്ന കര്‍ഷകരെ കൊലപ്പെടുത്താന്‍ ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ലഖിംപൂര്‍ ഖേരി അക്രമസംഭവം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. ചോദ്യം ചെയ്യലില്‍ സഹകരിക്കാത്തതിനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തതിനും കേസിലെ മുഖ്യപ്രതി മിശ്രയെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒമ്പതിന് എസ്‌ഐടി അറസ്റ്റ് ചെയ്തിരുന്നു.

Lakhimpur Kheri case: Union minister Ajay Kumar Mishra's son Ashish released on bail, High Court, News, Farmers, Killed, Arrest, Bail, Trending, Minister, Son, Nationa

അദ്ദേഹത്തിനും മറ്റു ചിലര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും, വിഷയം ഏറ്റെടുക്കാന്‍ സുപ്രീം കോടതി തീരുമാനിക്കുന്നതുവരെ യുപി പൊലീസ് മിശ്രയ്‌ക്കെതിരെ യാതൊരു നടപടിയും എടുത്തിരുന്നില്ല. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.

Keywords: Lakhimpur Kheri case: Union minister Ajay Kumar Mishra's son Ashish released on bail, High Court, News, Farmers, Killed, Arrest, Bail, Trending, Minister, Son, National.

Post a Comment