Follow KVARTHA on Google news Follow Us!
ad

'പച്ച കലര്‍ന്ന ചുവപ്പ്': മുന്‍ മന്ത്രി കെ ടി ജലീലിന്റെ ആത്മകഥ പുറത്തിറങ്ങുന്നു

KT Jaleel's autobiographical book is going to release#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 22.02.2022) മുന്‍മന്ത്രിയും സി പി എം സഹയാത്രികനുമായ കെ ടി ജലീല്‍ എം എല്‍ എയുടെ പുസ്തകം പുറത്തിറങ്ങുന്നു. 'പച്ച കലര്‍ന്ന ചുവപ്പ്' എന്നാണ് ആത്മകഥാംശം ഉള്‍കൊള്ളുന്ന പുസ്തകത്തിന്റെ പേര്. ചിന്ത പബ്ലികേഷന്‍സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. 

എം ശിവശങ്കറിന്റെ ആത്മകഥയ്ക്ക് പിന്നാലെ സ്വര്‍ണക്കടത്ത് കേസ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ജലീലിന്റെ പുസ്തകത്തെക്കുറിച്ചുള്ള പ്രഖ്യാപനവും പുറത്തെത്തുന്നത്. 

സ്വര്‍ണക്കടത്ത് കേസും ലോകായുക്തയുടെ നീക്കങ്ങളും അടക്കം ജലീലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന എല്ലാ വിവാദങ്ങളും വിശദമായി പരാമര്‍ശിക്കുന്ന പുസ്തകം ചില പുതിയ വെളപ്പെടുത്തലുകള്‍ കൂടി ഉള്‍കൊള്ളുന്നതാകുമെന്നാണ് വിവരം.

News, Kerala, State, Thiruvananthapuram, K T Jaleel, Autobiography, Book, Politics, KT Jaleel's autobiographical book is going to release

മുസ്ലിം ലീഗില്‍ നിന്ന് പുറത്തുപോന്നത്, 2006ലെ കുറ്റിപ്പുറം തിരഞ്ഞെടുപ്പ്, ബന്ധു നിയമന വിവാദം, രാജി തുടങ്ങിയവയെല്ലാം പുസ്തകത്തിലുണ്ടാകുമെന്ന് കെ ടി ജലീല്‍ പറയുന്നു. ജസ്റ്റിസ് സിറിയക് ജോസഫിന്റെ മുന്‍കാല ചരിത്രവുമായി ബന്ധപ്പെട്ട് തനിക്ക് ബോധ്യമുള്ള ചില വെളിപ്പെടുത്തലുകളും പുസ്തകത്തിലുണ്ടാകുമെന്ന് ജലീല്‍ പറയുന്നു.

Keywords: News, Kerala, State, Thiruvananthapuram, K T Jaleel, Autobiography, Book, Politics, KT Jaleel's autobiographical book is going to release

Post a Comment