Follow KVARTHA on Google news Follow Us!
ad

വൈദ്യുതി നിരക്ക് വര്‍ധന; വീടുകളില്‍ യൂനിറ്റിന് 95 പൈസയുടെ അധിക ബാധ്യത; മറ്റുള്ളവയ്ക്ക് ഇങ്ങനെ!

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,KSEB,Business,Increased,House,Kerala,
തിരുവനന്തപുരം: (www.kvartha.com 01.02.2022) കെ എസ് ഇ ബി തയാറാക്കിയ വൈദ്യുതി നിരക്ക് വര്‍ധന ശുപാര്‍ശ പ്രകാരം ഫിക്‌സഡ് ചാര്‍ജ് ഉള്‍പെടെ വീടുകളില്‍ യൂനിറ്റിന് 95 പൈസയുടെ അധിക ബാധ്യത. ചെറുകിട വ്യവസായങ്ങള്‍ക്ക് 1.52 രൂപയും വന്‍കിട വ്യവസായങ്ങള്‍ക്ക് 1.10രൂപയും കൃഷിക്ക് 46 പൈസയുടേയും വര്‍ധനയാണു കെ എസ് ഇ ബി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

KSEB proposes to hike tariff by 15-70 paise/unit, Thiruvananthapuram, News, KSEB, Business, Increased, House, Kerala

ഒരു യൂനിറ്റിന് 99 പൈസ ഇതില്‍ നിന്നെല്ലാം ബോര്‍ഡിന് അധികമായി ലഭിക്കും. വീടുകളിലെ കുറഞ്ഞ നിരക്ക് 1.50 ആണു ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഫിക്‌സഡ് ചാര്‍ജ് സിംഗിള്‍ഫേസില്‍ ഇരട്ടി വര്‍ധിപ്പിക്കണമെന്നാണു ശുപാര്‍ശ. ത്രീഫേസില്‍ ഇരട്ടിയിലേറെ വര്‍ധനയും. വ്യവസായങ്ങള്‍ക്കുള്ള ഫിക്‌സഡ് ചാര്‍ജില്‍ 50 രൂപവരെയാണു വര്‍ധനയ്ക്കു ശുപാര്‍ശ. ഹിയറിങുകള്‍ക്കുശേഷം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമിഷനാണ് നിരക്കു വര്‍ധന സംബന്ധിച്ചു തീരുമാനമെടുക്കുന്നത്. കെഎസ്ഇബി ശുപാര്‍ശ അതേപടി അംഗീകരിക്കുന്ന പതിവില്ല.

1. വീടുകളിലെ നിരക്കു വര്‍ധന ശുപാര്‍ശ

സ്ലാബ്-0-40

നിലവിലെ നിരക്ക്- 1.50രൂപ

പുതുക്കിയ നിരക്ക് ശുപാര്‍ശ-1.50രൂപ

സ്ലാബ്-0-50

നിലവിലെ നിരക്ക്- 3.15

പുതുക്കിയ നിരക്ക് ശുപാര്‍ശ- 3.50

സ്ലാബ്- 51-100

നിലവിലെ നിരക്ക് - 3.70

പുതുക്കിയ നിരക്ക് ശുപാര്‍ശ - 4.10

സ്ലാബ്-101-150

നിലവിലെ നിരക്ക്- 4.80

പുതുക്കിയ നിരക്ക് ശുപാര്‍ശ- 5.50

സ്ലാബ്- 151-200

നിലവിലെ നിരക്ക്- 6.40

പുതുക്കിയ നിരക്ക് ശുപാര്‍ശ- 7.00

സ്ലാബ്- 201- 250

നിലവിലെ നിരക്ക്- 7.60

പുതുക്കിയ നിരക്ക് ശുപാര്‍ശ- 8.00

സ്ലാബ്- 0- 300

നിലവിലെ നിരക്ക്- 6.60

പുതുക്കിയ നിരക്ക് ശുപാര്‍ശ- 7.20

(എല്ലാ യൂനിറ്റിനും)

സ്ലാബ്- 0- 400

നിലവിലെ നിരക്ക്- 6.90

പുതുക്കിയ നിരക്ക് ശുപാര്‍ശ- 7.40

സ്ലാബ്- 0- 500

നിലവിലെ നിരക്ക്- 7.10

പുതുക്കിയ നിരക്ക് ശുപാര്‍ശ- 7.60

സ്ലാബ് 500ന് മുകളില്‍

നിലവിലെ നിരക്ക്- 7.90

പുതുക്കിയ നിരക്ക് ശുപാര്‍ശ- 8.20

2. വന്‍കിട വ്യവസായങ്ങള്‍ക്കുള്ള ശുപാര്‍ശ

ഡിമാന്‍ഡ് ചാര്‍ജ്- 380- 400

പഴയ നിരക്ക്- 320- 400

വൈദ്യുതി നിരക്ക്- 5.50-6.00

പഴയ നിരക്ക്- 5.00- 5.55

3. ചെറുകിട വ്യവസായങ്ങള്‍ക്കുള്ള ശുപാര്‍ശ

ഫിക്‌സഡ് ചാര്‍ജ്- 160- 210

പഴയ നിരക്ക് -120- 170

വൈദ്യുതി നിരക്ക്- 6.15- 6.70

പഴയ നിരക്ക്- 5.65- 6.25

4. കൃഷി

ഫിക്‌സഡ് ചാര്‍ജ്- 25

പഴയ നിരക്ക്- 10

വൈദ്യുതി നിരക്ക്- 3.30

പഴയനിരക്ക്- 2.80

Keywords: KSEB proposes to hike tariff by 15-70 paise/unit, Thiruvananthapuram, News, KSEB, Business, Increased, House, Kerala.

Post a Comment