Follow KVARTHA on Google news Follow Us!
ad

കോട്ടയത്ത് ഓടുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതിലൈന്‍ പൊട്ടി വീണു; ആളപായമില്ല

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kottayam,News,Train,Kerala,
കോട്ടയം: (www.kvartha.com 12.02.2022) കോട്ടയത്ത് ഓടുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതിലൈന്‍ പൊട്ടി വീണു. കോട്ടയം കോതനല്ലൂരിലാണ് സംഭവം. തിരുവനന്തപുരം ന്യൂഡെല്‍ഹി കേരള എക്‌സ്പ്രസിനു മുകളിലേക്കാണ് വൈദ്യുതി ലൈന്‍ പൊട്ടി വീണത്.

ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. എല്ലാവരും സുരക്ഷിതരാണെന്നു റെയില്‍വേ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് കേരള എക്‌സ്പ്രസ് കോതനല്ലൂരില്‍ പിടിച്ചിട്ടിരിക്കുകയാണ്. വൈദ്യുതി ലൈനുമായുള്ള ബന്ധം നഷ്ടപ്പെട്ടതാണു കാരണം. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടക്കുകയാണ്.

Kottayam: A power line broke on top of a running train, Kottayam, News, Train, Passengers, Kerala

കഴിഞ്ഞദിവസം പുതുക്കാടിന് സമീപം ചരക്ക് തീവണ്ടി പാളം തെറ്റിയ സംഭവത്തിന് തൊട്ടടുത്ത ദിവസമാണ് തീവണ്ടിക്ക് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണത്.

Keywords: Kottayam: A power line broke on top of a running train, Kottayam, News, Train, Passengers, Kerala.

Post a Comment