Follow KVARTHA on Google news Follow Us!
ad

കയ്പാണെങ്കിലും ഗുണത്തില്‍ മുന്നിലാണ് പാവയ്ക്ക; പണവും സമ്പാദിക്കാം; കൃഷി രീതി അറിയാം

Knows pumpkin farming method, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 24.02.2022) കയ്പയ്ക്ക എന്നും പേരുണ്ടെങ്കിലും നിരവധി ഗുണങ്ങളുള്ള പച്ചക്കറിയാണ് പാവയ്ക്ക. പാവല്‍ എന്നും അറിയപ്പെടുന്നു. ഈ കൃഷി ഏറെ ലാഭകരമാണ് താനും. തീയലും തോരനും മെഴുക്കുപുരട്ടിയും കിച്ചെടിയും വയ്ക്കാന്‍ പാവയ്ക്കാ നല്ലതാണ്.
                                  
Nature, Vegtable, Bitter Gourd, News, Kerala, Kasaragod, Top-Headlines, Thiruvananthapuram, Farmers, Agriculture, Paval, Organic, Know farming method.

പാവല്‍ കൃഷി ചെയ്യുന്നതിന് മുമ്പ് മണ്ണ് കുറഞ്ഞത് ഒരടി ആഴത്തില്‍ കിളയ്ക്കണം. മണ്ണിലെ കട്ടപ്പൊട്ടിച്ച് വേണം നടാന്‍. മണ്ണ് നീര്‍വാര്‍ച്ചയുള്ളതും ഇളക്കമുള്ളതുമായിരിക്കണം. വിത്ത് ഒരു ദിവസം പാലില്‍ മുക്കിയിട്ട് ശേഷം നട്ടാല്‍ നല്ല കരുത്തോടെ ചെടികള്‍ വളരാന്‍ സഹായിക്കും. ഒരു തടത്തില്‍ അഞ്ച് വിത്തെങ്കിലും വിതച്ച് രണ്ടു മൂന്നു ചെടികള്‍ മാത്രം നില നിര്‍ത്തുക.

ചെടി വളര്‍ന്നു തുടങ്ങിയാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. രണ്ടാഴ്ചയിലൊരിക്കല്‍ രണ്ടുശതമാനം വേപ്പെണ്ണ, ബാര്‍സോപ്-വെളുത്തുള്ള എമല്‍ഷന്‍, രണ്ടു ശതമാനം സ്യൂഡോമോണാസ് ലായനി എന്നിവ ഇലകളിലും തടത്തിലും തളിച്ചു കൊടുക്കണം. വള്ളി പന്തലിക്കും വരെ ശിഖരങ്ങളൊന്നും വളരാന്‍ അനുവദിക്കരുത്. കീടങ്ങളെ അകറ്റാന്‍ മഞ്ഞക്കെണി, കഞ്ഞിവെള്ളക്കെണി പോലുള്ളവ ഉപയോഗിക്കുക. സംസ്ഥാനത്ത് വിളയുന്ന പാവയ്ക്കയ്ക്ക് വലിയ ഡിമാന്‍ഡാണ്. കല്യാണ സീസണായാല്‍ ഇത് കൂടും. കിച്ചെടി മിക്ക കല്യാണങ്ങളിലും വിളമ്പുന്ന വിഭവമാണ്.    

Keywords: Nature, Vegtable, Bitter Gourd, News, Kerala, Kasaragod, Top-Headlines, Thiruvananthapuram, Farmers, Agriculture, Paval, Organic, Know farming method.
< !- START disable copy paste -->

Post a Comment