പിതാവിനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് അമ്മ അറസ്റ്റിലായി;അനാഥരായ 5 കുട്ടികളെ ദത്തെടുത്ത് പൊലീസുകാരന്‍; കയ്യടിച്ച് ജനം

 


ലാസ് വെഗാസ്: (www.kvartha.com 22.02.2022) പിതാവിനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് അമ്മ അറസ്റ്റിലായതോടെ അനാഥരായ അഞ്ച് കുട്ടികളെ ദത്തെടുത്ത പൊലീസ് ഉദ്യോഗസ്ഥന് കയ്യടി. യുഎസിലെ നോര്‍ത് ലാസ് വെഗാസ് പൊലീസ് ഓഫിസറായ നികോളാസ് ക്വിന്റാനയാണ് സത്പ്രവര്‍ത്തി ചെയ്ത് ജനങ്ങളുടെ അഭിനന്ദനം ഏറ്റുവാങ്ങിയത്.

പിതാവിനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് അമ്മ അറസ്റ്റിലായി;അനാഥരായ 5 കുട്ടികളെ ദത്തെടുത്ത് പൊലീസുകാരന്‍; കയ്യടിച്ച് ജനം

ഞെട്ടിക്കുന്ന സംഭവം തന്റെ ബാല്യകാലത്തെ ഓര്‍മിപ്പിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. താന്‍ കൊച്ചുകുട്ടിയായിരുന്നപ്പോള്‍ സ്വന്തം പിതാവ് കൊല്ലപ്പെട്ടിരുന്നു. ആ ഓര്‍മയാണ് കുട്ടികള്‍ തനിച്ചായപ്പോള്‍ എന്നെ തിരികെ കൊണ്ടുവന്നത് എന്ന് അദ്ദേഹം പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

ജനുവരി 14 ന്, ക്വിന്റാന ഉച്ചഭക്ഷണം കഴിക്കാനായി ഇടവേള എടുത്ത സമയത്താണ് കൊലപാതകമാണെന്ന് സംശയിക്കുന്നതായുള്ള ഒരു കോള്‍ അദ്ദേഹത്തിന്റെ റേഡിയോയില്‍ ലഭിച്ചത്. ഒരു പെണ്‍കുട്ടി 911 എന്ന നമ്പറില്‍ വിളിച്ച് അദ്ദേഹവുമായി ബന്ധപ്പെടുകയായിരുന്നു. 40 കാരിയായ എമിലി എസ്ര എന്ന യുവതി തന്റെ മുന്‍ ഭര്‍ത്താവ് പോള്‍ എസ്രയെ വെടിവെച്ച് കൊലപ്പെടുത്തിയെന്നായിരുന്നു വാര്‍ത്ത. ഒസാക പേള്‍ സ്ട്രീറ്റിലാണ് കുറ്റകൃത്യം നടന്നത്. ഉടന്‍തന്നെ ക്വിന്റാന സ്ഥലത്തെത്തി.

അന്വേഷണത്തില്‍ വീടിനുള്ളില്‍ അഞ്ച് കുട്ടികളെ കണ്ടെത്തി. കുട്ടികളുടെ ക്ഷേമത്തെക്കുറിച്ച് അദ്ദേഹം ആശങ്കാകുലനായിരുന്നു. അതിനാല്‍, കുട്ടികളെ വളര്‍ത്താനുള്ള തന്റെ ആശയം അദ്ദേഹം ഭാര്യ അമാന്‍ഡയുമായി ചര്‍ച്ച ചെയ്തു. ക്വിന്റാനയുടെ തീരുമാനത്തോട് ആദ്യം അമന്‍ഡ വിമുഖത കാട്ടി. എന്നാല്‍ കുട്ടികളെ പോയി കാണണമെന്ന് ക്വിന്റാന അവളോട് പറഞ്ഞു.

ദിവസങ്ങള്‍ക്ക് ശേഷം, ദമ്പതികള്‍ ചൈല്‍ഡ് പ്രൊടക്ഷന്‍ സര്‍വീസസുമായി ബന്ധപ്പെടുകയും കുട്ടികളുടെ വളര്‍ത്തു മാതാപിതാക്കളാവുകയും ചെയ്തു. കുട്ടികളെ ഏറ്റെടുത്തപ്പോഴുള്ള ദമ്പതികളുടെ ഹൃദയസ്പര്‍ശിയായ ആംഗ്യം ഓണ്‍ലൈനില്‍ നിരവധി ഹൃദയങ്ങളെ അലിയിച്ചു.

അതേസമയം, ദമ്പതികള്‍ക്ക് കുട്ടികളെ വളര്‍ത്താനുള്ള ലൈസന്‍സ് ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാല്‍ കുട്ടികളുടെ സാമ്പത്തിക സഹായത്തിനായി പൊലീസ് ഗോ ഫന്‍ഡ് മി എന്ന പേജ് ആരംഭിച്ചിട്ടുണ്ട്.

Keywords:  Kind hearted cop adopts 5 children whose mother was arrested for killing father, News, Police, Children, Protection, Murder case, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia