കൊച്ചി: (www.kvartha.com 14.02.2022) കെ റെയില്‍, സില്‍വര്‍ ലൈന്‍ സര്‍വെ തടഞ്ഞ സിംഗിള്‍ ബഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈകോടതി ഡിവിഷന്‍ ബഞ്ച് പൂര്‍ണമായും റദ്ദാക്കി. സര്‍കാരിന് പദ്ധതിയുമായി മുന്നോട്ട് പോകാം. ഭൂമി സര്‍വെ നടപടികള്‍ തുടരാം. സംസ്ഥാന സര്‍കാരിന്റെ അപീല്‍ അംഗീകരിച്ചാണ് സുപ്രധാന വിധി.
ഡി പി ആര്‍ വിശദാംശങ്ങള്‍ ഹാജരാക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവും റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ തടസപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കാണ് ഹൈകോടതി വിധിയോടെ തിരിച്ചടിയായിരിക്കുന്നത്.
Keywords: Kerala SilverLine project: High Court sets aside order deferring survey, Kochi, News, High Court of Kerala, Trending, Kerala.