Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്തെ ഞായറാഴ്ച നിയന്ത്രണം പിന്‍വലിച്ചു; സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാനും തീരുമാനം

Kerala Government Withdraws Sunday Lockdown#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 08.02.2022) കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങള്‍ സര്‍കാര്‍ പിന്‍വലിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാനും തീരുമാനമായി. ഈ മാസം 28 മുതല്‍ വൈകിട്ട് വരെ ക്ലാസുകള്‍ നടത്താനാണ് തീരുമാനം. 

News, Kerala, State, Thiruvananthapuram, Lockdown, COVID-19, Hospital, Trending, Kerala Government Withdraws Sunday Lockdown

എന്നാല്‍ ക്ലാസുകളില്‍ 50 ശതമാനം വിദ്യാര്‍ഥികളെ മാത്രമേ ഒരുദിവസം പങ്കെടുക്കാന്‍ അനുവദിക്കു.  ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ ഏര്‍പെടുത്തുന്ന നിയന്ത്രണങ്ങള്‍ തുടരാനും ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ലോക്ഡൗണിന് സമാനമായി നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിരുന്നത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരുന്നു അനുമതി. എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നത്. 

Keywords: News, Kerala, State, Thiruvananthapuram, Lockdown, COVID-19, Hospital, Trending, Kerala Government Withdraws Sunday Lockdown

Post a Comment