തിരുവനന്തപുരം: (www.kvartha.com 18.02.2022) ആര്‍ എസ് എസ് അനുകൂല എന്‍ജിഒ സംഘടനയായ ഹൈറേന്‍ജ് ഡവലപ്മെന്റ് സൊസൈറ്റിയില്‍(എച് ആര്‍ ഡി എസ്) കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ചുമതലയേറ്റു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തൊടുപുഴയിലെ പ്രൊജക്ട് ഓഫിസിലെത്തിയാണ് ചുമതലയേറ്റത്. 43,000 രൂപയാണ് സ്വപ്‌നയുടെ ശമ്പളം.
എച് ആര്‍ ഡി എസ് സ്വപ്നയ്ക്ക് നല്‍കിയ ഓഫര്‍ സ്വീകരിക്കുകയായിരുന്നു. കോടതിയിലുള്ള കേസും പുതിയ ജോലിയുമായി കൂട്ടിക്കുഴയ്ക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് ചോദ്യങ്ങളോട് സ്വപ്ന പ്രതികരിച്ചു. 'പുതിയ ജോലി എന്റെ അന്നമാണ്. വിവാദങ്ങള്‍ അതിന്റെ വഴിക്ക് പോകട്ടെ' എന്നും സ്വപ്ന മറുപടി പറഞ്ഞു.
എച് ആര്‍ ഡി എസിന്റെ സ്ത്രീശാക്തീകരണ വിഭാഗത്തിന്റെ ചുമതലയും സ്വപ്നക്കുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നായിരുന്നു സ്വപ്ന പറഞ്ഞത്. എച് ആര്‍ ഡി എസ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസ് പാലക്കാടാണ്. ഡെല്‍ഹി കേന്ദ്രീകരിച്ചുള്ള കോര്‍പറേറ്റ് ഓഫിസിലായിരിക്കും ഇവരുടെ പ്രവര്‍ത്തനമെന്ന് പ്രൊജക്ട് ഡയറക്ടറും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്ന ബിജു കൃഷ്ണന്‍ പറഞ്ഞു.
ബിജു കൃഷ്ണനെ കൂടാതെ സജീവ ആര്‍ എസ് എസ് പ്രവര്‍ത്തകനും സൊസൈറ്റി വൈസ് പ്രസിഡന്റുമായ കെ ജി വേണുഗോപാല്‍, ചീഫ് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ജോയി മാത്യു, എച് ആര്‍ ഡയറക്ടര്‍ ഓഫിസര്‍ ജാനിയ, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഷൈജു ശിവരാമന്‍ എന്നിവരും പങ്കെടുത്തു.
വിവിധ സംസ്ഥാനങ്ങളില്‍ ഗ്രാമീണ- ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എച് ആര്‍ ഡി എസിന്റെ പല പ്രവര്‍ത്തനങ്ങളും നേരത്തെ തന്നെ സംശയദൃഷ്ടിയിലാണ്. പാട്ട കൃഷിയുടെ പേരില്‍ ആദിവാസികളുടെ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചതും കോവിഡ് നാളുകളില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് ഉള്‍പെടെ അനുമതിയില്ലാതെ മരുന്നു വിതരണം ചെയ്തതും വിവാദമായിരുന്നു.
Keywords: Kerala gold smuggling case accused Swapna Suresh joins RSS-backed NGO, Thiruvananthapuram, News, Thodupuzha, Court, Case, RSS, BJP, Kerala.