അമരാവതി: (www.kvartha.com 19.02.2022) ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് 33 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർചെ ആന്ധ്രാപ്രദേശിലെ ശ്രീകാകുളം പ്രദേശത്തെ റാണസറക്കിന് സമീപം ദേശീയ പാത അഞ്ചിലാണ് അപകടം സംഭവിച്ചത്.
47 യാത്രക്കാരുമായി ഒഡീഷയിൽ തമിഴ്‌നാട്ടിലെയും കേരളത്തിലെയും ക്ഷേത്രങ്ങളിലേക്കും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പോവുകയായിരുന്നവരാണ് അപകടത്തിൽ പെട്ടതെന്ന് പൊലീസ് പറഞ്ഞു.
നിർത്തിയിട്ടിരുന്ന ലോറിയിൽ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ബസിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് വഴിവെച്ചതെന്ന് പറയുന്നു. പരിക്കേറ്റവരെ ഹൈവേ ആംബുലൻസിൽ വിശാഖപട്ടണത്തെ റിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: odisha, Bus, Kerala, Injured, Accident, Tamilnadu, Police, Kerala Bound Bus From Odisha Meets With Accident In AP, 33 Passengers Injured