സര്‍കാര്‍ സ്‌കൂളുകളില്‍ 12,430 സ്മാര്‍ട് ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്ത് കെജ്രിവാള്‍; ബാബ സാഹബിന്റെ സ്വപ്നം സാക്ഷാത്കരിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഡെല്‍ഹി മുഖ്യമന്ത്രി
Feb 19, 2022, 19:24 IST
ന്യൂഡെല്‍ഹി: (www.kvartha.com 19.02.2022) സര്‍കാര്‍ സ്‌കൂളുകളില്‍ 12,430 സ്മാര്‍ട് ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ബാബ സാഹബിന്റെ സ്വപ്നം സാക്ഷാത്കരിക്കാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യതലസ്ഥാനത്തെ 240 സര്‍കാര്‍ സ്‌കൂളുകളിലായി 12,430 പുതിയ സ്മാര്‍ട് ക്ലാസ് മുറികള്‍ രാജോക്രിയിലെ രാജ്കിയ കന്യാ വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്തു. ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയ, ഡെല്‍ഹി ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയിന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഡെല്‍ഹി സര്‍കാര്‍ ആകെ 7,000 ക്ലാസ് മുറികള്‍ നിര്‍മിച്ചു. എല്ലാ സംസ്ഥാന സര്‍കാരുകള്‍ക്കും കേന്ദ്ര സര്‍കാരുകള്‍ക്കും ഈ കാലയളവില്‍ 20,000 ക്ലാസ് മുറികള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി കെജ് രിവാള്‍ പറഞ്ഞു.
'ഓരോ വിദ്യാര്‍ഥിക്കും മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്നത് ബാബാ സാഹബിന്റെ (ഡോ. ബി ആര്‍ അംബേദ്കര്‍) സ്വപ്നമായിരുന്നു. നിര്‍ഭാഗ്യവശാല്‍, സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടിട്ടും മറ്റ് സംസ്ഥാനങ്ങളില്‍ അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ ഡെല്‍ഹിയിലെങ്കിലും സാക്ഷാത്കരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കഴിഞ്ഞ ഏതാനും ദിവസങ്ങളായി, രാജ്യത്തെ പല വലിയ നേതാക്കളും കെജ്രിവാള്‍ തീവ്രവാദിയാണെന്ന് പറയുകയാണ്, ഇത് എന്നെ ചിരിപ്പിച്ചു. അവര്‍ തീവ്രവാദിയെന്ന് വിളിക്കുന്ന വ്യക്തി ഇന്ന് 12,430 ക്ലാസ് മുറികള്‍ രാജ്യത്തിന് സമര്‍പിക്കുകയാണ്,' എന്നും കെജ്രിവാള്‍ പറഞ്ഞു.
അതേസമയം, 12,430 പുതിയ സ്മാര്‍ട് ക്ലാസ് മുറികളുടെ ഉദ്ഘാടനത്തോടെ, കെജ്രിവാള്‍ സര്‍കാര്‍ നിര്‍മിച്ച പുതിയ ക്ലാസ് മുറികളുടെ എണ്ണം 20,000 ആയി ഉയര്‍ന്നു, ഇത് 537 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ പര്യായമാണ്, ഡെല്‍ഹി സര്‍കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സര്‍കാര്‍ നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ ക്ലാസ് മുറികളിലെ ഡിസൈനര്‍ ഡെസ്‌ക്, ലൈബ്രറികള്‍, പരിപാടികള്‍ നടത്തുന്നതിനുള്ള മള്‍ടി പര്‍പസ് ഹാളുകള്‍ എന്നിവ ഉള്‍പെടുന്നു.
ആം ആദ്മി പാര്‍ടി (എഎപി) മത്സരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പാണ് ക്ലാസ് മുറികളുടെ ഉദ്ഘാടനം എന്നത് ശ്രദ്ദേയമാണ്.
Keywords: Kejriwal inaugurates 12,430 smart classrooms in govt schools, says, 'happy to realise Baba Sahab's dream', New Delhi, News, Inauguration, School, AAP, Arvind Kejriwal, National, Education.दिल्ली के सरकारी स्कूलों में 12,430 नए और शानदार क्लासरूम बनकर तैयार। उद्घाटन कार्यक्रम | LIVE https://t.co/yLKRRQarZg
— Arvind Kejriwal (@ArvindKejriwal) February 19, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.