കുറിപ്പ് വ്യക്തിപരമായ മനോവിഷമത്തെ തുടര്‍ന്ന്: സി പി എം നേതാക്കള്‍ക്കെതിരായ വിവാദ പോസ്റ്റിന് മാപ്പ് പറഞ്ഞതിന് പിന്നാലെ ഫേസ്ബുക് അകൗണ്ട് ഉപേക്ഷിച്ച് യു പ്രതിഭ എം എല്‍ എ

 


കോഴിക്കോട്: (www.kvartha.com 25.02.2022) സി പി എം നേതാക്കള്‍ക്കെതിരായ വിവാദ പോസ്റ്റിന് മാപ്പ് പറഞ്ഞതിന് പിന്നാലെ ഫേസ്ബുക് അകൗണ്ട് ഉപേക്ഷിച്ച് യു പ്രതിഭ എം എല്‍ എ. പാര്‍ടി നേതൃത്വത്തിനെതിരായ കുറിപ്പ് വ്യക്തിപരമായ മനോവിഷമത്തെ തുടര്‍ന്നാണെന്നാണ് പ്രതിഭയുടെ അവസാന ഫേസ്ബുക് പോസ്റ്റ്.

കുറിപ്പ് വ്യക്തിപരമായ മനോവിഷമത്തെ തുടര്‍ന്ന്: സി പി എം നേതാക്കള്‍ക്കെതിരായ വിവാദ പോസ്റ്റിന് മാപ്പ് പറഞ്ഞതിന് പിന്നാലെ ഫേസ്ബുക് അകൗണ്ട് ഉപേക്ഷിച്ച് യു പ്രതിഭ എം എല്‍ എ

മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാക്കിയതില്‍ വ്യക്തിപരമായ ദുഃഖമുണ്ടെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും യു പ്രതിഭ പോസ്റ്റില്‍ വ്യക്തമാക്കി. കുറച്ചു കാലത്തേക്ക് സമൂഹമാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും കായംകുളം എം എല്‍ എ വ്യക്തമാക്കി.

കായംകുളത്ത് തന്നെ തോല്‍പിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ ശ്രമിച്ചുവെന്നും അവരിപ്പോള്‍ പാര്‍ടിയില്‍ സര്‍വസമ്മതരായി നടക്കുകയാണെന്നുമായിരുന്നു പ്രതിഭ ഫേസ്ബുക് കുറിപ്പില്‍ ആരോപിച്ചത്. പല മണ്ഡലങ്ങളിലും വോട് ചോര്‍ച പരിശോധിച്ചപ്പോഴും കായംകുളത്തിന്റെ കാര്യത്തില്‍ ഒരു പരിശോധനയും ഉണ്ടായില്ല. ബോധപൂര്‍വമായി തോല്‍പിക്കാന്‍ മുന്നില്‍നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പാര്‍ടി ഏരിയ കമിറ്റി തീരുമാന പ്രകാരം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമിറ്റിയില്‍ വന്നത് ദുരൂഹമാണെന്നും ഫേസ്ബുക് കുറിപ്പില്‍ പ്രതിഭ ആരോപിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

നമ്മുടെ പാര്‍ക് ജങ്ഷന്‍ പാലം നിര്‍മാണം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം പോസ്റ്റ് ഷിഫ്റ്റിങ്ങുമായി ബന്ധപ്പെട്ട ചില തടസങ്ങള്‍ എന്റെ ശ്രദ്ധയില്‍ വന്നിരുന്നു. അത് പരിഹരിച്ചിട്ടുണ്ട്. ഓരോ വികസനം ചെയ്യുമ്പോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി നല്‍കുന്നത്. എന്നെക്കൊണ്ട് സാധ്യമായതൊക്കെ ഇനിയും കായംകുളത്തിനായി ചെയ്യും.

തെരഞ്ഞെടുപ്പുകാലത്ത് കായംകുളത്തെ ചിലര്‍ക്കെങ്കിലും ഞാന്‍ അപ്രിയയായ സ്ഥാനാര്‍ഥിയായിരുന്നു. എന്നാല്‍ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു. അഭിമാനകരമായി നമ്മള്‍ക്ക് ജയിക്കാന്‍ കഴിഞ്ഞു. ബോധപൂര്‍വമായി തന്നെ എന്നെ തോല്‍പിക്കാന്‍ മുന്നില്‍നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പാര്‍ടി ഏരിയ കമിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമിറ്റിയില്‍ വന്നതും ദുരൂഹമാണ്.

ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാര്‍ടി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചര്‍ചയായപ്പോള്‍ പോലും കായംകുളത്തെ വോടുചോര്‍ച എങ്ങും ചര്‍ചയായില്ല. ഏറ്റവും കൂടുതല്‍ വോട് ചോര്‍ന്നുപോയത് കായംകുളത്തുനിന്നാണ്. കേരള നിയമസഭയില്‍ കായംകുളത്തെയാണ് അഭിമാനപൂര്‍വം പ്രതിനിധീകരിക്കുന്നത്.

എനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ടിയിലെ സര്‍വസമ്മതരായി നടക്കുന്നു. ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍. 2001ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയിലെ പൂര്‍ണ മെമ്പറായി പ്രവര്‍ത്തനമാരംഭിച്ച എനിക്ക് ഇന്നും എന്നും എന്റെ പാര്‍ടിയോട് ഇഷ്ടം. കുതന്ത്രം മെനയുന്ന നേതാക്കന്മാരെ, നിങ്ങള്‍ ചവറ്റുകുട്ടയിലാകുന്ന കാലം വിദൂരമല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ല.

Keywords: Kayamkulam MLA Prathibha expresses regret over FB post slamming CPM leadership, Kozhikode, News, Facebook Post, Allegation, Controversy, Criticism, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia