ബെന്‍ഗ്ലൂര്‍: (www.kvartha.com 16.02.2022) ഉഡുപ്പിയിലെ സര്‍കാര്‍ പ്രീ-യൂനിവേഴ്‌സിറ്റി കോളജുകളില്‍ പഠിക്കുന്ന മുസ്ലീം പെണ്‍കുട്ടികള്‍ ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നത് സര്‍കാര്‍ നിരോധിച്ചതിനെതിരെ സമര്‍പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് കര്‍ണാടക ഹൈകോടതി വെള്ളിയാഴ്ചയും തുടരും.
ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ സംസ്ഥാന അഡ്വകറ്റ് ജെനറല്‍ പ്രഭുലിംഗ് നവദ്ഗി സമയം തേടിയതിനെ തുടര്‍ന്നാണിത്. സംസ്ഥാന സര്‍കാരിന്റെ ചില ഉത്തരവുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് എ ജി കോടതിയെ അറിയിച്ചു. സര്‍കാര്‍ ഉത്തരവില്‍ സംസ്ഥാനത്തിന് ഭേദഗതി വരുത്താമെന്ന് ഹൈകോടതിയുടെ ഫുള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
അതേസമയം കേസില്‍ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജികളില്‍ ഒന്ന് കോടതി തള്ളി. 'ഞങ്ങള്‍ ഈ ഹര്‍ജി തള്ളും. ഇതിന് സാധുതയില്ലാത്തതിനാല്‍ ഹര്‍ജി ഞങ്ങള്‍ ചെലവുകളോടെ തള്ളും- കോടതി വ്യക്തമാക്കി.
വളകളും തലപ്പാവും പോലുള്ള വ്യത്യസ്ത മതചിഹ്നങ്ങള്‍ ഇന്‍ഡ്യന്‍ സമൂഹത്തില്‍ സാധാരണമായിരിക്കെ, ശിരോവസ്ത്രം ധരിക്കുന്ന മുസ്ലീം സ്ത്രീകളെ മാത്രം സര്‍കാര്‍ ലക്ഷ്യമിടുന്നത് ശത്രുതാപരമായ വിവേചനത്തിന്റെ ഉദാഹരണമാണെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചു.
സംസ്ഥാനത്തെ പ്രീ-യൂനിവേഴ്‌സിറ്റി കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത യൂനിഫോം ഇല്ലാത്തതിനാല്‍ വിവേചനം കൂടുതല്‍ ശക്തമാണെന്നും ഹിജാബിന് നിരോധനം ഏര്‍പെടുത്തുന്ന ഒരു നിയമവുമില്ലെന്നും അദ്ദേഹം വാദിച്ചു.
അതേസമയം, ഹിജാബ് ധരിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച അധികാരികള്‍ നിരവധി പെണ്‍കുട്ടികളെ ക്ലാസുകളില്‍ പങ്കെടുപ്പിക്കാതെ വീട്ടിലേക്ക് മടങ്ങാന്‍ പ്രേരിപ്പിച്ചു. ഇതോടെ നിരവധി സ്ഥാപനങ്ങള്‍ക്ക് പുറത്ത് സംഘര്‍ഷഭരിതമായ അന്തരീക്ഷമായിരുന്നു. കര്‍ണാടകയിലുടനീളമുള്ള കോളജുകള്‍ കനത്ത പൊലീസ് സുരക്ഷയിലാണ് ബുധനാഴ്ച വീണ്ടും തുറന്നത്.

Keywords: Karnataka hijab row Live News: HC hearing to continue tomorrow; court dismisses plea filed by one petitioner, Bangalore, News, Muslim, Girl, Karnataka, Students, Trending, National.