Follow KVARTHA on Google news Follow Us!
ad

സമൂഹ മാധ്യമങ്ങളില്‍ വൈറലായി 'കച്ചാ ബദാ'മിന്റെ ജഗതി വേര്‍ഷന്‍; ഹാസ്യരംഗം മിക്‌സ് ചെയ്ത വീഡിയോ കാണാം

Kacha Badam Jagathy Sreekumar Version Video Goes Viral #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com 19.02.2022) ഈ അടുത്ത കാലത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഗാനമാണ് 'കച്ചാ ബദാം'. സമീപകാലത്ത് ആഗോള തലത്തില്‍തന്നെ ശ്രദ്ധനേടിയ ഈ ഗാനം ബംഗാളി തെരുവ് കച്ചവടക്കാരനായ ഭൂപന്‍ ഭഡ്യാകര്‍ പാടിയതാണ്. ഭഡ്യാകര്‍ പാടിയ ബംഗാളി നാടോടിഗാനം ആരോ മൊബൈലില്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് ലോകമാകമാനം ട്രെന്‍ഡ് തീര്‍ത്തത്. 

News, Kerala, State, Kochi, Entertainment, Facebook, Facebook Post, Video, Innocent, Jagathy Sreekumar, Kacha Badam Jagathy Sreekumar Version Video Goes Viral


ഇപ്പോഴിതാ ഹാസ്യരംഗം മിക്‌സ് ചെയ്തുള്ള അതിന്റെ മറ്റൊരു വീഡിയോ മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. ജഗതി അഭിനയിച്ച ഒരു പഴയ ചിത്രത്തിലെ രംഗങ്ങള്‍ കച്ച ബദാം ഗാനത്തിനൊപ്പം മിക്‌സ് ചെയ്തതാണ് വീഡിയോ. ജഗതി ശ്രീകുമാറിന്റെ ഒഫിഷ്യല്‍ ഫേസ്ബുക് പേജിലും പോസ്റ്റ് ചെയ്തതോടെ ഈ വീഡിയോ വൈറല്‍ ആവുകയായിരുന്നു. നാലായിരത്തോളം ലൈക്കുകളും 230ല്‍ ഏറെ ഷെയറുകളുമാണ് ഈ പേജില്‍ നിന്നുമാത്രം വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

2012ല്‍ സംഭവിച്ച വാഹനാപകടത്തിനുശേഷം സിനിമയില്‍ നിന്ന് അകന്നുനില്‍ക്കുകയാണ് ജഗതി ശ്രീകുമാര്‍. മമ്മൂട്ടി നായകനാവുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തില്‍ ജഗതി ഉണ്ടാവുമെന്ന് റിപോര്‍ടുകള്‍ എത്തിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

 

Keywords: News, Kerala, State, Kochi, Entertainment, Facebook, Facebook Post, Video, Innocent, Jagathy Sreekumar, Kacha Badam Jagathy Sreekumar Version Video Goes Viral 

Post a Comment