ഹൈദരാബാദ്: (www.kvartha.com 02.02.2022) ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ ജിന്ന ടവറില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് തീവ്രവലതുപക്ഷ സംഘനകള്‍ തടഞ്ഞതിന് പിന്നാലെ ടവറിന് ദേശീയപതാകയുടെ നിറം പൂശി. ജനുവരി 26ന് റിപബ്ലിക് ദിനത്തോടനുബന്ധിച്ച് പൊട്ടിപ്പുറപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് സംഭവവികാസം. അതേസമയം കപട മതേതര, ദേശവിരുദ്ധ ശക്തികള്‍'ക്കെതിരായ ബിജെപിയുടെ വിജയമാണിതെന്ന് പാര്‍ടി ദേശീയ സെക്രടറി വൈ സത്യ കുമാര്‍ ട്വീറ്റ് ചെയ്തു.
വിവിധ സംഘടനകളുടെ അഭ്യർഥനയെത്തുടര്‍ന്ന് ടവര്‍ ത്രിവര്‍ണ പതാക കൊണ്ട് അലങ്കരിക്കാന്‍ തീരുമാനിച്ചതെന്ന് ഗുണ്ടൂര്‍ ഈസ്റ്റ് എംഎല്‍എ മുഹമ്മദ് മുസ്ത്വഫ പറഞ്ഞു. ദേശീയ പതാക ഉയര്‍ത്തുന്നതിനായി ടവറിനടുത്തായി തൂണും നിര്‍മിക്കും. പതാക ഉയര്‍ത്തുന്നതിനുള്ള ആവശ്യമായ ക്രമീകരണങ്ങള്‍ വ്യാഴാഴ്ച നടത്തും- എംഎല്‍എ വ്യക്തമാക്കി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗമാണ് എംഎല്‍എ.
പ്രതിപക്ഷമായ ബിജെപി വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് മുസ്ത്വഫ ആരോപിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാനാണ് എംഎല്‍എ ടവറിലെത്തിയത്. സ്വാതന്ത്ര്യ സമരകാലത്ത് മുസ്ലീം നേതാക്കള്‍ ഇൻഗ്ലീഷുകാര്‍ക്കെതിരെ പോരാടി. സ്വാതന്ത്ര്യം നേടിയ ശേഷം ഒരു വിഭാഗം മുസ്ലീങ്ങള്‍ പാകിസ്താനില്‍ താമസമാക്കി. പക്ഷേ, ഇന്‍ഡ്യക്കാരായി നമ്മുടെ രാജ്യത്ത് തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഞങ്ങളുടെ മാതൃരാജ്യത്തെ ഞങ്ങള്‍ സ്‌നേഹിക്കുന്നു- മുഹമ്മദ് മുസ്ത്വഫ വ്യക്തമാക്കി.
ടവറിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്ന ബിജെപി വീണ്ടും ഇതേ കാര്യം ഉന്നയിച്ചു. ജിന്ന ടവറില്‍ ത്രിവര്‍ണപതാകയുടെ നിറം പൂശിയത് കൊണ്ട് നിങ്ങളുടെ ഹൃദയത്തിന്റെ നിറം മാറ്റില്ല, നിര്‍ഭാഗ്യവശാല്‍, ചന്ദ്രക്കലയില്‍ ഇപ്പോഴും പച്ചയാണ്. ജനങ്ങളുടെ ആവശ്യം മനസിലാക്കുക, ജിന്ന ടവറിന്റെ പേര് മാറ്റുക- വൈ സത്യകുമാര്‍ ട്വീറ്റ് ചെയ്തു. ജിന്നയുടെ പേര് നീക്കം ചെയ്ത് ഡോ. അബ്ദുള്‍ കലാമിന്റെയോ ശ്രീ ഗുറാമിന്റെയോ പേര് നല്‍കുന്നതുവരെ ബിജെപിയും ദേശീയ ശക്തികളും വിശ്രമിക്കില്ലെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
1945-ല്‍ ഗുണ്ടൂരിന്റെ ഹൃദയഭാഗത്ത് നിര്‍മിച്ച ജിന്ന ടവറിന് പാകിസ്താൻ സ്ഥാപിച്ച മുഹമ്മദ് അലി ജിന്നയുടെ പേരാണ് നല്‍കിയിരിക്കുന്നത്. താഴികക്കുടത്തിന്റെ ആകൃതിയിലുള്ള ആറ് തൂണുകളുള്ള ഒരു ഗോപുരമായാണ് സ്മാരകം നിര്‍മിച്ചിരിക്കുന്നത്. ഈ സ്ഥലം ചിലപ്പോള്‍ ജിന്ന കേന്ദ്രം എന്നും അറിയപ്പെടുന്നു.
Keywords: India, National, Andhra Pradesh, News, Top-Headlines, National Flag, Twitter, MLA, BJP, Muslims, Hyderabad, Jinnah Tower painted in tricolour, BJP says pseudo-secularists have failed.
< !- START disable copy paste -->
ജിന്ന ടവറിന് ത്രിവര്‍ണനിറം പൂശി; കപട മതേതരവാദികള്‍ പരാജയപ്പെട്ടെന്ന് ബിജെപി; വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎൽഎ
Jinnah Tower painted in tricolour, BJP says pseudo-secularists have failed
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍