Follow KVARTHA on Google news Follow Us!
ad

കുതിച്ച് ഐ ടി മേഖല; പുതുതായി നിയമിച്ച ജീവനക്കാരുടെ എണ്ണം 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി; പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം; ഇനിയും നിയമനങ്ങള്‍ തുടരുമെന്ന് റിപോര്‍ട്

IT Companies To Hire More Freshers As Attrition Rate Highest In 20 Years, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 19.02.2022) ജീവനക്കാര്‍ കൂടുതല്‍ മെച്ചപ്പെട്ട ജോലികള്‍ തേടി പോയതോടെ ഐ ടി മേഖലയില്‍ പുതുതായി നിയമിച്ച ജീവനക്കാരുടെ എണ്ണം 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. അയോണിന്റെ റിപോര്‍ട് അനുസരിച്ച്, 2020 ലെ 12.8 ശതമാനത്തില്‍ നിന്ന് 2021 ല്‍ 21 ശതമാനത്തിലെത്തി. ബിസിനസ്ലൈനിന്റെ റിപോര്‍ട് അനുസരിച്ച്, രാജ്യത്തെ ഐ ടി കംപനികള്‍ 2021-ന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ 3,50,000-ത്തിലധികം ആളുകളെ നിയമിച്ചു. ഈ കംപനികളിലെ മൊത്തം ജീവനക്കാരുടെ 14-15 ശതമാനമാണിത്.
              
News, National, New Delhi, Report, Job, Business, Country, Brazil, Russia, India, China, IT Companies, IT Companies To Hire More Freshers As Attrition Rate Highest In 20 Years.

ടാറ്റ കണ്‍സള്‍ടന്‍സി സര്‍വീസസ് (ടിസിഎസ്) പരമാവധി ആളുകളെ നിയമിച്ചിട്ടുണ്ടെന്നും റിപോര്‍ട് കൂട്ടിച്ചേര്‍ത്തു. ഇന്‍ഫോസിസ്, കോഗ്‌നിസന്റ്, എച് സി എല്‍, ക്യാപ്ജെമിനി, വിപ്രോ എന്നിവയാണ് തൊട്ടുപിന്നില്‍. കൂടുതല്‍ പുതുമുഖങ്ങളെ നിയമിക്കുന്നതിലാണ് കംപനികള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത. അയോണിന്റെ അഭിപ്രായത്തില്‍, മാനവവിഭവശേഷിയുടെ ആവശ്യത്തിലും വിതരണത്തിലുമുള്ള പൊരുത്തക്കേട് കാരണം പുതിയ നിയമനങ്ങള്‍ ഇനിയും കൂടുമെന്ന് പ്രതീക്ഷിക്കുന്നു.

മിന്റ് പറയുന്നതനുസരിച്ച്, ഈ വര്‍ഷത്തെ ശമ്പള വര്‍ധനവ് ഒമ്പത് ശതമാനം ആയിരിക്കുമെന്ന് അയോണ്‍ റിപോര്‍ട് പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഇതിനുപുറമെ, ഇത് ബ്രിക് രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്നതായിരിക്കുമെന്നും മിന്റ് പറയുന്നു.

ബ്രിക്-ല്‍ ബ്രസീല്‍, റഷ്യ, ഇന്‍ഡ്യ, ചൈന എന്നിവ ഉള്‍പെടുന്നു. റഷ്യ (6.1 ശതമാനം), ചൈന (ആറ് ശതമാനം), ബ്രസീല്‍ (അഞ്ച് ശതമാനം) എന്നീ രാജ്യങ്ങളാണ് ഇന്‍ഡ്യയുടെ ശമ്പള വര്‍ധന നിരക്ക് പിന്തുടരുന്നതെന്നും റിപോര്‍ട് കൂട്ടിച്ചേര്‍ത്തു. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഐ ടി കംപനികളുടെ വരുമാനത്തില്‍ ഉയര്‍ന്ന വളര്‍ച പ്രതീക്ഷിക്കുന്നതായും ബിസിനസ് ലൈനിന്റെ റിപോര്‍ടില്‍ പറയുന്നു. വളര്‍ച നിരക്ക് 19-21 ശതമാനം അല്ലെങ്കില്‍ 240-280 ബില്യൻ ഡോളര്‍ വരെയാകാം.

മികച്ച 15-20 ഐ ടി കംപനികളുടെ നേതൃത്വത്തിലാണ് ആരോഗ്യകരമായ വളര്‍ച പ്രതീക്ഷിക്കുന്നത്. എന്നാല്‍ മികച്ച പങ്കാളിത്തവും മികച്ച വിലയും കാരണം രണ്ട് ടയര്‍ കംപനികളിലും ഉയര്‍ന്ന വളര്‍ച നിരക്ക് കാണുന്നു. ക്ലൗഡ് പ്ലാറ്റ്ഫോം സേവനങ്ങളുടെ വളര്‍ചയും ഗണ്യമായി ഉയര്‍ന്നതായി റിപോര്‍ട് കൂട്ടിച്ചേര്‍ത്തു.


Keywords: News, National, New Delhi, Report, Job, Business, Country, Brazil, Russia, India, China, IT Companies, IT Companies To Hire More Freshers As Attrition Rate Highest In 20 Years.
< !- START disable copy paste -->

Post a Comment