Follow KVARTHA on Google news Follow Us!
ad

പ്രണയദിനത്തിലെ ആദ്യ വിക്ഷേപണത്തിനൊരുങ്ങി ശ്രീഹരിക്കോട്ട; പി എസ് എല്‍ വി ഇ52 ന്റെ കൗന്‍ട് ഡൗണ്‍ തുടങ്ങി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Valentine's-Day,Business,Technology,Satelite,National,News,Researchers,
ശ്രീഹരിക്കോട്ട: (www.kvartha.com 13.02.2022) പ്രണയദിനത്തിലെ ആദ്യ വിക്ഷേപണത്തിനൊരുങ്ങി ശ്രീഹരിക്കോട്ട. 2022ലെ ഐ എസ് ആര്‍ ഒയുടെ ആദ്യ വിക്ഷേപണമായ പി എസ് എല്‍ വി ഇ52 റോകറ്റിന്റെ കൗന്‍ട് ഡൗണ്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ തുടങ്ങി. ഞായറാഴ്ച പുലര്‍ച്ചെ 4.29ന് ആണ് കൗന്‍ട് ഡൗണ്‍ തുടങ്ങിയത്. പ്രണയദിനത്തിന് പുലര്‍ച്ചെ 5.59നാണ് എര്‍ത് ഒബ്‌സര്‍വേഷന്‍ സാറ്റലൈറ്റ് ആയ ഇഒഎസ്-04ന്റെ വിക്ഷേപണം നിശ്ചയിച്ചിട്ടുള്ളത്.

Isro gears up for countdown of PSLV-C52 launch on Valentine’s Day, Valentine's-Day, Business, Technology, Satelite, National, News, Researchers

1710 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 529 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് പി എസ് എല്‍ വി ഇ52 എത്തിക്കുക. കൃഷി, വനം, തോട്ടങ്ങള്‍, മണ്ണിലെ ഈര്‍പം, ജലശാസ്ത്രം, വെള്ളപ്പൊക്ക മാപിങ് തുടങ്ങിയ ആപ്ലികേഷനുകള്‍ക്കായി എല്ലാ കാലാവസ്ഥയിലും ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ നല്‍കാന്‍ രൂപകല്‍പന ചെയ്ത റഡാര്‍ ഇമേജിങ് സാറ്റലൈറ്റാണ് ഇഒഎസ്-04.

ഇഒഎസ്-04നൊപ്പം മറ്റ് രണ്ട് ഉപഗ്രഹങ്ങള്‍ കൂടി പി എസ് എല്‍ വി ഭ്രമണപഥത്തില്‍ എത്തിക്കും. കൊളറാഡോ യൂനിവേഴ്‌സിറ്റിയിലെ അറ്റ്‌മോസ്‌ഫെറിക് ആന്‍ഡ് സ്‌പേസ് ഫിസിക്‌സ് ലബോറടറിയുമായി സഹകരിച്ച് ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐ.ഐ.എസ്.ടി) തയാറാക്കിയ സ്റ്റുഡന്റ് സാറ്റലൈറ്റ് ആയ ഇന്‍സ്‌പെയര്‍ സാറ്റ്-1ഉം ഇന്‍ഡ്യ-ഭൂടാന്‍ സംയുക്ത ഉപഗ്രഹത്തിന്റെ (ഐഎന്‍എസ്-2ബി) മുന്നോടിയായ ഇസ്റോയുടെ ടെക്‌നോളജി ഡെമോന്‍സ്‌ട്രേറ്റര്‍ സാറ്റലൈറ്റായ ഐഎന്‍എസ്-2റ്റിഡിയും ആണിത്.

Keywords: ISRO gears up for countdown of PSLV-C52 launch on Valentine’s Day, Valentine's-Day, Business, Technology, Satelite, National, News, Researchers.

Post a Comment