'കാറിടിച്ച് തെറിപ്പിച്ചതിനെ തുടര്‍ന്ന് കാല്‍ തകര്‍ന്നു'; യുവാവിന് 5.67 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

 


കൊല്ലം: (www.kvartha.com 13.02.2022) കാറിടിച്ച് തെറിപ്പിച്ചതിനെ തുടര്‍ന്ന് കാല്‍ തകര്‍ന്നെന്ന കേസില്‍ യുവാവിന് 5.67 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് കൊല്ലം മോടര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജി എം സുലേഖ ഉത്തരവിട്ടു. നഷ്ടപരിഹാരത്തുകയായ 5,76,564 രൂപ ഈടാക്കുന്നത് വരെ വര്‍ഷം എട്ടു ശതമാനം പലിശയും കോടതിച്ചെലവും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
'കാറിടിച്ച് തെറിപ്പിച്ചതിനെ തുടര്‍ന്ന് കാല്‍ തകര്‍ന്നു'; യുവാവിന് 5.67 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ശസ്താംകോട്ട ജമിനി ഹൈറ്റ്സ് ഉടമ ശാസ്താംകോട്ട മനക്കര മുറിയില്‍ ജെമിനി ദാസിനാണ്(55) കോടതി നഷ്ടപരിഹാരം അനുവദിച്ചത്. 2015 മേയ് 23നാണ് കേസിനാസ്പദമായ അപകടമുണ്ടായത്. കൊല്ലം രാമന്‍കുളങ്ങര കല്ലൂര്‍കാവ് ക്ഷേത്രത്തിന് സമീപം നില്‍ക്കുകയായിരുന്ന ജമിനി ദാസിനെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജെമിനി ദാസിന്റെ വലതുകാലിനുണ്ടായ തകരാര്‍ പരിഹരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അപകട സമയത്ത് ശാര്‍ജയില്‍ ബിസിനസ് നടത്തുകയായിരുന്നു ജെമിനി ദാസ്. പിന്നീട് ബിസിനസ് തുടരനായില്ല.

ഇതെല്ലാം പരിഗണിച്ച് അന്നത്തെ വരുമാനം, പിന്നീട് ഉണ്ടായേക്കാവുന്ന വരുമാനം, പ്രായം, വൈകല്യം എന്നിവ കണക്കിലെടുത്താണ് നഷ്ടപരിഹാരം വിധിച്ചത് എന്നാണ് ഉത്തരവില്‍ പറയുന്നത്. ജെമിനി ദാസിനായി അഭിഭാഷകനായ ശൂരനാട് പിആര്‍ രവീന്ദ്രന്‍ പിള്ള കോടതിയില്‍ ഹാജരായി.

Keywords: Insurance company ordered to pay Rs 5.76 crore compensation to man in Kollam, Kollam, News, Local News, Insurance, Compensation, Court, Accident, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia