ഐഒസി അംഗങ്ങളുടെ പൊതുയോഗമാണ് ഐഒസി സെഷൻ. ഇത് ഐഒസിയുടെ പരമോന്നത യോഗമാണ്. അതിന്റെ തീരുമാനങ്ങൾ അന്തിമമാണ്. ഒരു സാധാരണ സെഷൻ വർഷത്തിലൊരിക്കൽ നടക്കുന്നു, അതേസമയം അസാധാരണ സെഷനുകൾ പ്രസിഡന്റിന് അല്ലെങ്കിൽ കുറഞ്ഞത് മൂന്നിലൊന്ന് അംഗങ്ങളുടെ രേഖാമൂലമുള്ള അഭ്യർഥന പ്രകാരം വിളിക്കാവുന്നതാണ്.
ഐഒസിയിൽ ആകെ 101 അംഗങ്ങൾക്കാണ് വോടവകാശമുള്ളത്. കൂടാതെ, 45 ഓണററി അംഗങ്ങളും വോടവകാശമില്ലാത്ത ഒരു ഓണററി അംഗവും ഉണ്ട്. പുറമേ, 50-ലധികം അന്താരാഷ്ട്ര കായിക ഫെഡറേഷനുകളിൽ നിന്നുള്ള മുതിർന്ന പ്രതിനിധികളും സെഷനിൽ പങ്കെടുക്കുന്നു.
രാജ്യത്തെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര, ഐഒസി അംഗം നിത അംബാനി, ഇൻഡ്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് നരീന്ദർ ബത്ര, യുവജനകാര്യ കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂർ എന്നിവരടങ്ങുന്ന ഇൻഡ്യൻ പ്രതിനിധി സംഘം ബീജിംഗിൽ പങ്കെടുത്തു.
Keywords: News, National, New Delhi, Olympics, India, Mumbai, International, Country, Top-Headlines, 2023 IOC, India wins bid to host 2023 IOC session in Mumbai.
< !- START disable copy paste -->