Follow KVARTHA on Google news Follow Us!
ad

അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് സഹായമായി ഇന്‍ഡ്യ പാകിസ്ഥാന്‍ വഴി ഗോതമ്പ് അയച്ചു, നന്ദി പ്രകടിപ്പിച്ച് അഫ്ഗാന്‍ പ്രതിനിധി

India despatches wheat for Afghanistan via Pak. Thank you, says Afghan envoy, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 22.02.2022) അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായമായി ചൊവ്വാഴ്ച ഇന്‍ഡ്യ 2,500 ടണ്‍ ഗോതമ്പ് പാകിസ്ഥാന്‍ വഴി റോഡ് മാര്‍ഗം അയച്ചു. വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു എഫ് പി) വഴി മൊത്തം 50,000 ടണ്‍ ഗോതമ്പ് വിതരണം ചെയ്യുമെന്ന ഉറപ്പ് ആവര്‍ത്തിക്കുകയും ചെയ്തു.
                           
News, New Delhi, National, Pakistan, Afghanistan, India, Top-Headlines, Road, India despatches wheat for Afghanistan via Pak. Thank you, says Afghan envoy.

അമൃത്സറില്‍ നടന്ന ചടങ്ങില്‍ അഫ്ഗാന്‍ അംബാസഡര്‍ ഫരീദ് മമുണ്ഡ്സയ്, ഡബ്ല്യുഎഫ്പി കണ്‍ട്രി ഡയറക്ടര്‍ ബിഷോ പരാജുലി എന്നിവര്‍ക്കൊപ്പം വിദേശകാര്യ സെക്രടെറി ഹര്‍ഷ് ശ്രിംഗ്ല ഗോതമ്പുമായി പോയ 50 ട്രകുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ (എഫ് സി ഐ) ഗോതമ്പ് അട്ടാരിയിലെ സംയോജിത ചെക് പോസ്റ്റിലൂടെ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലേക്ക് കൊണ്ടുപോകും.

അഫ്ഗാന്‍ ജനതയ്ക്ക് 50,000 ടണ്‍ ഗോതമ്പ് വിതരണം ചെയ്യാനുള്ള ഇന്‍ഡ്യന്‍ ഗവണ്‍മെന്റിന്റെ വാഗ്ദാനത്തിന്റെ ഭാഗമാണ് ഈ കയറ്റുമതി, ജലാലാബാദിലെ ഡബ്ല്യുഎഫ്പിയിലേക്ക് സഹായം ഒന്നിലധികം തവണകളായി വിതരണം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 

അഫ്ഗാന്‍ ജനതയെ സഹായിക്കുന്നതിനായി അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ പലതും അയയ്ക്കുന്നുണ്ട്, അതില്‍ ആദ്യത്തേതാണ് ചൊവ്വാഴ്ചത്തെ ചരക്കെന്ന് ശ്രിംഗ്ല പറഞ്ഞു. '20 ദശലക്ഷത്തിലധികം അഫ്ഗാനികള്‍ പ്രതിസന്ധിയും മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ ഏറ്റവും മോശമായ ഭക്ഷ്യ അരക്ഷിതാവസ്ഥയും അഭിമുഖീകരിക്കുന്ന ഒരു സമയത്ത് സഹായം നല്‍കിയ ഇന്‍ഡ്യന്‍ സര്‍കാരിന് ഞാന്‍ നന്ദി പറയുന്നു,'' ഫരീദ് മാമുന്‍ഡ്സയ് പറഞ്ഞു.

ഇന്‍ഡ്യ ഇതിനകം 500,000 ഡോസ് കോവാക്‌സിനും 13 ടണ്‍ ജീവന്‍ രക്ഷാ മരുന്നുകളും 500 യൂണിറ്റുകളും ശീതകാല വസ്ത്രങ്ങളം.വിതരണം ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ ചരക്കുകള്‍ ലോകാരോഗ്യ സംഘടനയ്ക്കും (ഡബ്ല്യുഎച്ച്ഒ) കാബൂളിലെ ഇന്ദിരാഗാന്ധി ആശുപത്രിക്കും കൈമാറി.

2021 ഒക്ടോബര്‍ 7-ന് പാകിസ്ഥാന്‍ ലാന്‍ഡ് റൂട് വഴി 50,000 ടണ്‍ ഗോതമ്പ് അയയ്ക്കാമെന്ന് ഇന്‍ഡ്യ ആദ്യം വാഗ്ദാനം ചെയ്തു, പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ കാരണം നടപടിക്രമങ്ങള്‍ അന്തിമമാക്കാന്‍ കാലതാമസം വന്നു. 

അഫ്ഗാനിസ്ഥാനില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഫെബ്രുവരി 12-ന് ഡബ്ല്യുഎച്ച്ഒയുമായി ഇന്‍ഡ്യന്‍ സര്‍കാര്‍ ധാരണാപത്രം ഒപ്പുവച്ചു. ഇന്‍ഡ്യന്‍ ഗവണ്‍മെന്റിന്റെയും ഡബ്ല്യുഎച്ച്ഒയുടെയും മറ്റ് അടിസ്ഥാന വ്യവസ്ഥകളുടെയും പ്രതിബദ്ധതകളും ഉത്തരവാദിത്തങ്ങളും ധാരണാപത്രത്തിലുണ്ട്.

അഫ്ഗാന്‍ ട്രകുകളില്‍ മാത്രമേ ഗോതമ്പ് തങ്ങളുടെ പ്രദേശത്തുകൂടി കൊണ്ടുപോകാന്‍ കഴിയൂ എന്ന വ്യവസ്ഥയിലാണ് പാകിസ്ഥാന്‍ പദ്ധതിക്ക് അനുമതി നല്‍കിയത്. ഈ ട്രകുകള്‍ ഡബ്ല്യുഎച്ച്ഒ വെയര്‍ഹൗസുകളിലേക്ക് ഗോതമ്പ് എത്തിച്ചുകഴിഞ്ഞാല്‍, യുഎന്‍ ഏജന്‍സി അവരുടെ ട്രകുകളും തൊഴിലാളികളെയും ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങള്‍ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് മാറ്റും.

Keywords: News, New Delhi, National, Pakistan, Afghanistan, India, Top-Headlines, Road, India despatches wheat for Afghanistan via Pak. Thank you, says Afghan envoy.
< !- START disable copy paste -->

Post a Comment