Follow KVARTHA on Google news Follow Us!
ad

നായക റോളില്‍ തിളങ്ങി രോഹിത്; ആദ്യ ഏകദിനത്തില്‍ ഇന്‍ഡ്യയ്ക്ക് ജയം

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Ahmedabad,News,Sports,Cricket,Virat Kohli,Rohit Sharma,Winner,National,
അഹ് മദാബാദ്: (www.kvartha.com 06.02.2022) വെസ്റ്റ് ഇന്‍ഡിസുമായുള്ള ആദ്യ ഏകദിനത്തില്‍ ഇന്‍ഡ്യയ്ക്ക് ആറ് വികെറ്റ് ജയം. അഹ് മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലായിരുന്നു മത്സരം. 177 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്‍ഡ്യയ്ക്ക് രോഹിത് ശര്‍മയും ഇശന്‍ കിഷനും മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വികെറ്റില്‍ ഇരുവരും ചേര്‍ന്ന് 84 റണ്‍സ് കൂട്ടി ചേര്‍ത്തു.

India beat West Indies by 6 wickets, go 1-0 up, Ahmedabad, News, Sports, Cricket, Virat Kohli, Rohit Sharma, Winner, National

രോഹിത് ശര്‍മ 60 റണ്‍സിനും ഇഷന്‍ കിഷന് 28 റണ്‍സിനും പുറത്തായി. കിഷന്‍ മടങ്ങിയതിന് പിന്നാലെ കോഹ്ലിയും(8) റിഷബ് പന്തും(11) വേഗം കൂടാരം കയറിയെങ്കിലും സൂര്യകുമാര്‍ യാദവും(34) ദീപക് ഹൂഡയും(26) ചേര്‍ന്ന് ഇന്‍ഡ്യയെ വിജയത്തിലെത്തിച്ചു. വിന്‍ഡീസിനായി അല്‍സാരി ജോസഫ് രണ്ട് വികെറ്റ് വീഴ്ത്തി.

ടോസ് നേടിയ ഇന്‍ഡ്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തകര്‍ച്ചയോടെയായിരുന്നു വിന്‍ഡീസിന്റെ തുടക്കം. ഒരു ഘട്ടത്തില്‍ വിന്‍ഡീസ് 79 റണ്‍സിന് ഏഴ് എന്ന നിലയില്‍ പതറുകയായിരുന്നു. 57 റണ്‍സെടുത്ത ജേസണ്‍ ഹോള്‍ഡറും 29 റണ്‍സെടുത്ത ഫാബിയന്‍ അലനുമാണ് വിന്‍ഡീസിനെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.

സിറാജ് തുടങ്ങിവെച്ച വികെറ്റ് വേട്ട സ്പിന്നര്‍മാരായ യൂസ്വേന്ദ്ര ചാഹലും വാഷിങ്ടന്‍ സുന്ദറും കൂടി തുടരുകയായിരുന്നു. ചഹല്‍ നാല് വികെറ്റും സുന്ദര്‍ മൂന്ന് വികെറ്റും നേടിയപ്പോള്‍ ഫേസര്‍മാരായ പ്രസിദ്ധ് കൃഷ്ണ രണ്ടും മുഹമ്മദ് സിറാജ് ഒരു വികെറ്റും വീഴ്ത്തി.

ഇന്‍ഡ്യന്‍ ക്രികെറ്റ് ടീമിന്റെ 1000 -ാമത്തെ ഏകദിന മത്സരം കൂടിയായിരുന്നു ഇത്.

Keywords: India beat West Indies by 6 wickets, go 1-0 up, Ahmedabad, News, Sports, Cricket, Virat Kohli, Rohit Sharma, Winner, National.

Post a Comment