Follow KVARTHA on Google news Follow Us!
ad

കൈകൂപ്പി നിന്ന വയോധികന് നേരെ പൊലീസുകാരന്റെ മർദനം; വീഡിയോ ദൃശ്യങ്ങൾ പുറത്ത്; വ്യാപക വിമർശനം

In UP, a policeman kicked an elderly man and former IPS officer demanded disciplinary action, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്‌നൗ: (www.kvartha.com 03.02.2022) തന്റെ മുന്നില്‍ തൊഴുത് നിന്ന വയോധികനെ മര്‍ദിച്ച പൊലീസുകാരനെതിരെ അച്ചടക്കനടപടി വേണമെന്ന് മുന്‍ ഐപിഎസ് ഓഫീസര്‍. മര്‍ദനത്തിന്റെ വീഡിയോ ട്വിറ്റെറില്‍ പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
                            
News, Top-Headlines, Crime, Police, Attack, Uttar Pradesh, IPS Officer, Man, Video, Lockdown, COVID-19, Social Media, In UP, a policeman kicked an elderly man and former IPS officer demanded disciplinary action.

വീഡിയോയില്‍, വൃദ്ധന്‍ കൈകള്‍ കൂപ്പി നിന്ന് സംസാരിക്കുന്നത് കാണാം, വലതുവശത്തേക്ക് നോക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അയാളെ ചവിട്ടുന്നു. ചവിട്ടുന്നതിനിടയില്‍, പൊലീസുകാരന്‍ 'ഭാഗ്, ഭാഗ്' എന്ന് പറയുന്നത് കേള്‍ക്കാം. ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലാണ് സംഭവം നടന്നത്. ജനുവരി 29-ലെ സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

കര്‍ശന നടപടിയെടുക്കണമെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ആര്‍ കെ വിജ് ആവശ്യപ്പെട്ടു. ചില പൊലീസ് പരിഷ്‌കാരങ്ങള്‍ക്ക് പണം ആവശ്യമില്ല. കൃത്യമായ പരിശീലനവും കര്‍ശനമായ അച്ചടക്ക നടപടിയും ഉണ്ടെങ്കില്‍ മാത്രമേ മാറ്റം കൊണ്ടുവരാന്‍ കഴിയൂ എന്നും അദ്ദേഹം ട്വിറ്റെറില്‍ കുറിച്ചു.

 

കഴിഞ്ഞ വര്‍ഷം ഛത്തീസ്ഗഡില്‍ ലോക് ഡൗണിനിടെ മരുന്നു വാങ്ങാന്‍ പോയ യുവാവിനെ തല്ലുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് സൂരജ്പൂര്‍ ജില്ലാ കലക്ടര്‍ രണ്‍ബീര്‍ ശര്‍മയെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ശര്‍മ യുവാവിന്റെ ഫോണ്‍ തട്ടിയെടുത്ത് റോഡില്‍ വച്ച് ചതയ്ക്കുന്നത് വീഡിയോയില്‍ കാണാം. ലോക് ഡൗണ്‍ സമയത്ത് താന്‍ എന്തിനാണ് പുറത്തിറങ്ങിയതെന്ന് വിശദീകരിക്കാന്‍ രേഖകള്‍ കാണിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മര്‍ദിച്ചത്. ഇത് വ്യാപകമായ രോഷത്തിന് കാരണമായി. ഉദ്യോഗസ്ഥര്‍ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്തുവെന്ന് പലരും ആരോപിച്ചിരുന്നു.


Keywords: News, Top-Headlines, Crime, Police, Attack, Uttar Pradesh, IPS Officer, Man, Video, Lockdown, COVID-19, Social Media, In UP, a policeman kicked an elderly man and former IPS officer demanded disciplinary action.
< !- START disable copy paste -->

Post a Comment