ലക്നൗ: (www.kvartha.com 20.02.2022) ഉത്തര്‍പ്രദേശിലെ 59 സീറ്റുകളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോടെടുപ്പ് പുരോഗമിക്കവെ വോടു ചെയ്യാനെത്തി പുതുമോഡികളും. വിവാഹ വേദിയില്‍ നിന്നും ഇരുവരും നേരെ ചെന്നത് പോളിംഗ് ബൂതിലാണ്. വോടു ചെയ്തശേഷമാണ് ഇരുവരും ഭര്‍തൃ വീട്ടിലേക്ക് പോയത്.
ഫിറോസാബാദില്‍ നിന്നുള്ള ജൂലി എന്ന വധു തന്റെ വിവാഹ സംഘത്തോടൊപ്പം പോളിംഗ് ബൂതിലെത്തി വോടുചെയ്യുകയായിരുന്നു. അവള്‍ക്കൊപ്പം ഭര്‍ത്താവും ഉണ്ടായിരുന്നു. ഇരുവരും വിവാഹ വേഷത്തിലായിരുന്നു.
ശനിയാഴ്ച രാത്രിയാണ് ജൂലി വിവാഹിതയായത്, ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതിന് മുമ്പ് അവള്‍ ബൂതിലെത്തി വോട് രേഖപ്പെടുത്തുകയായിരുന്നു. വോട് ചെയ്ത ശേഷം മഷി പുരട്ടിയ വിരല്‍ കാണിച്ച് അവള്‍ ക്യാമറകള്‍ക്ക് പോസ് ചെയ്തു.
മഹോബയില്‍, താന്‍ ആദ്യമായി വോടുചെയ്യുകയാണെന്ന് മറ്റൊരു വധു ഗീത പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെ അവര്‍ പറഞ്ഞു, 'എനിക്ക് വലിയ സന്തോഷം തോന്നുന്നു. അതെന്റെ കടമയായിരുന്നു. ഞാന്‍ ആദ്യമായി വോട് രേഖപ്പെടുത്താന്‍ വന്നതാണ്, എന്റെ ബിദാഇ (മണവാട്ടി വിടവാങ്ങല്‍) മുമ്പാണ് ഞാന്‍ വോടു രേഖപ്പെടുത്തിയത്.
ജനങ്ങളോട് വോട് ചെയ്യാന്‍ അഭ്യര്‍ഥിച്ച അവര്‍ പ്രദേശത്തിന്റെ വികസനത്തിന് വേണ്ടിയാണ് താന്‍ വോട് ചെയ്തതെന്നും പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളിലായാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോടെടുപ്പ് നടക്കുന്നത്. മൂന്നാം ഘട്ടത്തില്‍ 16 ജില്ലകളിലായി 59 സീറ്റുകളിലേക്കാണ് വോടെടുപ്പ്. 2.15 കോടി വോടര്‍മാരാണ് ഇവിടെയുള്ളത്. ഈ സീറ്റുകളില്‍ ആകെ 627 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു.
ഹത്രാസ്, ഫിറോസാബാദ്, ഇറ്റാഹ്, കസ്ഗഞ്ച്, മെയിന്‍പുരി, ഫറൂഖാബാദ്, കനൗജ്, ഇറ്റാവ, ഔറയ്യ, കാണ്‍പൂര്‍ ദേഹത്, കാണ്‍പൂര്‍ നഗര്‍, ജലൗണ്‍, ഝാന്‍ഷി, ലളിത്പൂര്‍, ഹമീര്‍പൂര്‍, മഹോബ എന്നീ ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Keywords: In UP, 2 Brides Head To Vote Right After Wedding, Assembly Election, Marriage, News, Voters, Media, National.