Follow KVARTHA on Google news Follow Us!
ad

ഇതിഹാസ താരങ്ങളുടെ പേരുകള്‍ കൂടിച്ചേരുന്ന സച്ചിന്‍ ദേവിനെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത് മികച്ച തീരുമാനം; ആര്യാ രാജേന്ദ്രന് ആശംസ നേര്‍ന്ന് ശശി തരൂര്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Marriage,Shashi Taroor,Congress,Twitter,Kerala,
തിരുവനന്തപുരം: (www.kvartha.com 16.02.2022) ഇതിഹാസ താരങ്ങളുടെ പേരുകള്‍ കൂടിച്ചേരുന്ന സച്ചിന്‍ ദേവിനെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത് മികച്ച തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവുമായുള്ള വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ രസകരമായ ട്വീറ്റിലൂടെയാണ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് തരൂര്‍ ആശംസ അറിയിച്ചത്.

 


ട്വീറ്റ് ഇങ്ങനെ:

'സിപിഎമിന്റെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ സച്ചിന്‍ ദേവുമായുള്ള വിവാഹത്തിന് ഒരുങ്ങുന്ന തിരുവന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെ ഞാന്‍ അഭിനന്ദിച്ചു. ഇന്‍ഡ്യയിലെ രണ്ട് ഇതിഹാസ ക്രികെറ്റ് താരങ്ങളുടെ പേരുകള്‍ കൂടിച്ചേരുന്ന സച്ചിന്‍ ദേവിനെ പങ്കാളിയായി തിരഞ്ഞെടുത്തത് മികച്ച തീരുമാനമാണെന്ന് അവളെ അറിയിച്ചു. ഇരുവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍.' ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

ഇന്‍ഡ്യയുടെ ഇതിഹാസ ക്രികെറ്റ് താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറുടേയും കപില്‍ ദേവിന്റേയും പേരുകള്‍ ഒത്തുചേര്‍ന്നതാണ് സച്ചിന്‍ ദേവിന്റെ പേര് എന്നതാണ് ശശി തരൂരിന്റെ പരാമര്‍ശത്തിന് പിന്നില്‍.
ഈ ട്വീറ്റിനൊപ്പം ആര്യാ രാജേന്ദ്രന്റെ കൂടെയുള്ള സെല്‍ഫിയും ശശി തരൂര്‍ പങ്കുവെച്ചിട്ടുണ്ട്.

ബാലസംഘം കാലം മുതലുള്ള ആര്യയുടേയും സച്ചിന്റേയും പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം മുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. പിന്നീട് എസ് എഫ് ഐയിലെ പ്രവര്‍ത്തനകാലത്തും സൗഹൃദം തുടര്‍ന്നു. അതാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയത്.

കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ 28കാരന്‍ സച്ചിന്‍ ദേവ് എസ് എഫ് ഐ സംസ്ഥാന സെക്രടറിയായിരിക്കെ 2021ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ചാണ് നിയമസഭയിലെത്തിയത്. നിലവില്‍ എസ് എഫ് ഐയുടെ അഖിലേന്‍ഡ്യാ ജോയിന്റ് സെക്രടറി കൂടിയാണ്.

Keywords: In Shashi Tharoor's Wedding Wish For A Mayor, His Latest Word Play, Thiruvananthapuram, News, Marriage, Shashi Taroor, Congress, Twitter, Kerala.

Post a Comment