2021 ലെ ടി20 ലോകകപിന്റെ സൂപർ 12 ൽ നിന്ന് പുറത്തായ ഇൻഡ്യ, കഴിഞ്ഞ വർഷം ന്യൂസിലൻഡിനെയും വെസ്റ്റ് ഇൻഡീസിനെയും 3-0 ന് തകർത്തത് ഉൾപെടെ ഒമ്പത് മത്സരങ്ങളിൽ വിജയിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ സമഗ്രമായ വിജയം, റാങ്കിംഗിൽ ഇൻഗ്ലണ്ടിനൊപ്പം പോയിന്റ് നിലയിൽ മുന്നേറാൻ ഇൻഡ്യയെ സഹായിച്ചു.
റാങ്കിംഗ് കാലയളവിലെ 39 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇൻഗ്ലണ്ടിനും ഇൻഡ്യയ്ക്കും ഒരേ പോയിന്റാണ് ഇപ്പോൾ (269), എന്നാൽ മൊത്തത്തിൽ ഇൻഡ്യയ്ക്ക് 10,484 പോയിന്റുണ്ട്, ഇൻഗ്ലണ്ടിന്റെ 10,474 നേക്കാൾ 10 കൂടുതൽ. പാകിസ്താൻ (266), ന്യൂസിലൻഡ് (255), ദക്ഷിണാഫ്രിക (253) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ച മറ്റുരാജ്യങ്ങൾ.
റാങ്കിംഗ്:
1. ഇൻഡ്യ - 269
2. ഇംഗ്ലണ്ട് - 269
3. പാകിസ്താൻ - 266
4. ന്യൂസിലാൻഡ് - 255
5. ദക്ഷിണാഫ്രിക - 253
6. ഓസ്ട്രേലിയ - 249
7. വെസ്റ്റ് ഇൻഡീസ് - 235
8. അഫ്ഗാനിസ്താൻ - 232
9. ശ്രീലങ്ക - 231
10. ബംഗ്ലാദേശ് - 231
അതേസമയം, ടി20 ക്രികറ്റിൽ മൂന്നോ അതിലധികമോ പരമ്പര തൂത്തുവാരുന്ന ടീമിനെ നയിക്കുന്ന ആദ്യ ഇൻഡ്യൻ ക്യാപ്റ്റനായി രോഹിത് ശർമയും പുതിയ റെകോർഡ് സ്ഥാപിച്ചു. ശ്രീലങ്ക (2017), വെസ്റ്റ് ഇൻഡീസ് (2018), ന്യൂസിലൻഡ് (2021) എന്നീ രാജ്യങ്ങൾക്കെതിരെയും രോഹിത് നേരത്തെ ഇൻഡ്യയെ സമ്പൂർണ വിജയത്തിലേക്ക് നയിച്ചിരുന്നു. പാകിസ്താന്റെ സർഫറാസ് അഹ്‌മദ് (അഞ്ച്), അഫ്ഗാനിസ്താന്റെ അസ്ഗർ അഫ്ഗാൻ (നാല്) എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് രോഹിത്.
Keywords: News, National, New Delhi, Top-Headlines, Sports, ICC, India, Cricket, Record, Rohit Sharma, West Indies, Indian Team, England, Pakistan, T20I, ICC T20I Rankings: India back to No. 1 for the first time since 2016.
< !- START disable copy paste -->