വ്യാജ ഷാംപൂ വില്‍പന നടത്തിയെന്ന കുറ്റത്തിന് യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 15.02.2022) വ്യാജ  ഷാംപൂ വില്‍പന നടത്തിയെന്ന കുറ്റത്തിന് യുവാവ് അറസ്റ്റില്‍. ഹൈദരാബാദ് കമിഷണറുടെ ടാസ്‌ക് ഫോഴ്സ് തിങ്കളാഴ്ചയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 4.76 ലക്ഷം രൂപയുടെ വ്യാജ ഷാംപൂ പാകറ്റുകള്‍ സംഘം പിടിച്ചെടുത്തു. കാചിഗുഡയിലെ ഗോപാല്‍ സിംഗ് (32) ആണ് അറസ്റ്റിലായത്.
Aster_MIMS

വ്യാജ ഷാംപൂ വില്‍പന നടത്തിയെന്ന കുറ്റത്തിന് യുവാവ് അറസ്റ്റില്‍

ഗോപാല്‍ സിംഗ് അഹ് മദാബാദിലെ ബുന്‍ടിയില്‍ നിന്ന് വ്യാജ  ഷാംപൂ സാചുകളും കുപ്പികളും വാങ്ങി ഇവിടെയുള്ള റീടെയില്‍ ഷോപുകളിലേക്ക് വിതരണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബുന്‍ടിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. അതിനിടെ, തുടര്‍ നടപടികള്‍ക്കായി സിങ്ങിനെ കാചിഗുഡ പൊലീസിന് കൈമാറി.

Keywords:  Hyderabad: Man arrested for selling duplicate shampoos, Hyderabad, News, Arrested, Cheating, Police, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia