ആധാർ പിവിസി കാർഡ് പുതിയതല്ലെങ്കിലും, ഇപ്പോൾ ഒരു മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് കുടുംബത്തിലെ എല്ലാവർക്കും ആധാർ പിവിസി കാർഡ് എടുക്കാം എന്ന അറിയിപ്പ് വന്നിരിക്കുകയാണ്.
യുഐഡിഎഐ ഔദ്യോഗിക ട്വിറ്റർ വഴിയാണ് ഇക്കാര്യം അറിയിച്ചത്. ഒടിപി ലഭിക്കുന്നതിന് നിങ്ങൾക്ക് ഏത് മൊബൈൽ ഫോൺ നമ്പറും ഉപയോഗിക്കാം. മൊബൈൽ ഫോൺ നമ്പർ മുമ്പേ റെജിസ്റ്റർ ചെയ്തിട്ടുണ്ടാവണമെന്നുമില്ല. അതേസമയം ഇത് സൗജന്യമായി ലഭിക്കില്ല, ഒരു പിവിസി കാർഡിന് തുകയായി 50 രൂപ നൽകേണ്ടിവരും.
ഓൺലൈനായി ആധാർ പിവിസി കാർഡ് എങ്ങനെ ലഭിക്കും:
ഘട്ടം 1: uidai(dot)gov(dot)in അല്ലെങ്കിൽ myaadhaar(dot)uidai(dot)gov(dot)in സന്ദർശിക്കുക.
ഘട്ടം 2: 'ഓർഡർ ആധാർ പിവിസി കാർഡ്' എന്നതിൽ ക്ലിക് ചെയ്യുക. അടുത്തതായി, 12 അക്ക ആധാർ നമ്പറോ 28 അക്ക എൻറോൾമെന്റ് ഐഡിയോ നൽകുക.
ഘട്ടം 3: ക്യാപ്‌ച കോഡ് നൽകി 'My mobile number is not registered' എന്നതിന് അടുത്തുള്ള ചെക് ബോക്സിൽ ക്ലിക് ചെയ്യുക.
ഘട്ടം 4: മൊബൈൽ ഫോൺ നമ്പർ നൽകിയ ശേഷം 'Send OTP' എന്നതിൽ ക്ലിക് ചെയ്യുക.
ഘട്ടം 5: 'terms and conditions' എന്നതിന് അടുത്തുള്ള ചെക് ബോക്സിൽ ക്ലിക് ചെയ്യുക
ഘട്ടം 6: OTP പരിശോധന പൂർത്തിയാക്കാൻ 'സബ്‌മിറ്റ്' ഓപ്ഷനിൽ ക്ലിക് ചെയ്യുക.
ഘട്ടം 7: ‘Make payment’ എന്നതിൽ ക്ലിക് ചെയ്യുക. (50 രൂപ ഈടാക്കും). പേയ്‌മെന്റ് മോഡ് തെരഞ്ഞെടുക്കുക (ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ).
ഘട്ടം 8: വിജയകരമായ പേയ്‌മെന്റിന് ശേഷം ഡിജിറ്റൽ സിഗ്നേചറുള്ള ഒരു റെസീത് ജനറേറ്റുചെയ്യും. ഇത് പിഡിഎഫ് ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാം. എസ്എംഎസും ലഭിക്കും.
ആധാർ കാർഡ് ലഭ്യമാകുന്നത് വരെ, 'Check Aadhaar Card status' എന്ന ഓപ്‌ഷനിൽ സ്റ്റാറ്റസ് പരിശോധിക്കാം.
Keywords: News, National, New Delhi, Top-Headlines, Aadhar Card, Mobile Phone, Online Registration, Family, India, Cash, PVC Aadhaar card, Number, How to order PVC Aadhaar card online for whole family using single phone number.
< !- START disable copy paste -->