Follow KVARTHA on Google news Follow Us!
ad

ഹിജാബ് ഇസ്‌ലാമിന്റെ അനിവാര്യമായ മതാചാരമല്ലെന്ന് കർണാടക സർകാർ ഹൈകോടതിയിൽ; ആര്‍ടികിള്‍ 25-ന്റെ ലംഘനമല്ലെന്നും വാദം; കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റി

Hijab not essential to Islam, AG tells Karnataka HC; hearing to continue on Monday, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു: (www.kvartha.com 18.02.2022) വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെ, ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിന്റെ അനിവാര്യമായ മതപരമായ ആചാരമല്ലെന്നും അത് തടയുന്നത് മതസ്വാതന്ത്ര്യത്തിന്റെ ഭരണഘടനാ ഉറപ്പ് ലംഘിക്കുന്നില്ലെന്നും കർണാടക സർകാർ ഹൈകോടതിയിൽ വാദിച്ചു. വാദം കേട്ട കോടതി കേസ് ഫെബ്രുവരി 21ലേക്ക് (തിങ്കൾ) മാറ്റി. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് ജെഎം ഖാസി, ജസ്റ്റിസ് കൃഷ്ണ എം ദീക്ഷിത് എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
                  
News, National, Top-Headlines, Bangalore, Hijab, Karnataka, High Court, Government, Controversy, Education, School, Hijab not essential to Islam, AG tells Karnataka HC; hearing to continue on Monday.

'ഹിജാബ് നിരോധനം അനവസരത്തിലായിരുന്നോ? ഒരു വശത്ത് നിങ്ങൾ (സംസ്ഥാനം) ഉന്നതതല സമിതി വിഷയം പരിശോധിക്കുന്നുവെന്ന് പറയുന്നു, മറുവശത്ത് നിങ്ങൾ ഈ ഉത്തരവ് പുറപ്പെടുവിക്കുന്നു. ഇത് പരസ്പര വിരുദ്ധമല്ലേ?' എന്ന് കോടതി സംസ്ഥാന സർകാരിന് വേണ്ടി ഹാജരായ അഡ്വകേറ്റ് ജനറൽ പ്രഭുലിംഗ് നവദ്ഗിയോട് ആരാഞ്ഞു. 'തീർച്ചയായും ഇല്ല' എന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പല സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് നിരോധനം ഏർപെടുത്തിയതിനെച്ചൊല്ലിയുള്ള പ്രതിഷേധങ്ങൾക്കും എതിർപ്പുകൾക്കും ഇടയിൽ 'സമത്വത്തിനും സമഗ്രതയ്ക്കും പൊതു ക്രമത്തിനും' ഭംഗം വരുത്തുന്ന വസ്ത്രങ്ങൾ നിരോധിച്ച ഫെബ്രുവരി അഞ്ചിലെ ഉത്തരവിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് പ്രഭുലിംഗ് നവദ്ഗി വാദിച്ചു. ശബരിമല, മുത്വലാഖ് വിധികൾ കണക്കിലെടുക്കണമെന്നും എ ജി പറഞ്ഞു.

സർകാർ ഉത്തരവിൽ ഹിജാബിന്റെ പ്രശ്‌നമില്ല. ഉത്തരവ് നിരുപദ്രവകരമാണ്. ഹർജിക്കാരുടെ അവകാശങ്ങളെ ഇത് ബാധിക്കില്ല. ക്ലാസ് മുറിയിൽ ഹിജാബ് അനുവദിക്കണമോ എന്ന് കോളജുകൾക്ക് തീരുമാനിക്കാം. മതപരമായ കാര്യങ്ങളിൽ ഇടപെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല എന്നതാണ് ഭരണകൂടത്തിന്റെ ബോധപൂർവമായ നിലപാടെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, 'ഐക്യത്തിനും സമത്വത്തിനും അനുസൃതമായി' വസ്ത്രങ്ങൾ നിർദേശിക്കുന്ന ഭാഗം കൂടുതൽ നന്നായി എഴുതാമായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. 'യൂനിഫോം നിർദേശിച്ചിട്ടില്ലെങ്കിൽ, മാന്യമായ വസ്ത്രം ധരിക്കുക എന്നതായിരുന്നു ഉദ്ദേശിച്ചത്. ഇത് കൂടുതൽ നന്നായി പറയാമായിരുന്നു' - എ ജി വ്യക്തമാക്കി.

ഫെബ്രുവരി അഞ്ചിന് കർണാടക സർകാർ പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന മുസ്ലീം വിദ്യാർഥികളുടെ വാദം അഡ്വകേറ്റ് ജനറൽ തള്ളി.
ആർടികിൾ 25 പൗരന്മാർക്ക് മനസാക്ഷിയുടെ സ്വാതന്ത്ര്യവും സ്വതന്ത്രമായ തൊഴിൽ, ആചാരം, മതപ്രചാരണം എന്നിവ നൽകുന്നു. സർകാർ ഉത്തരവ് ഭരണഘടനയുടെ 19(1)(എ) അനുച്ഛേദം ലംഘിക്കുന്നില്ല, അത് എല്ലാ പൗരന്മാർക്കും സംസാരത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു, നവദ്ഗി വാദിച്ചു.

മതപരമായ വസ്ത്രങ്ങള്‍ വിലക്കിക്കൊണ്ടുള്ള ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാല്‍ ഉത്തരവ് വ്യക്തമാണെന്നും ഇക്കാര്യത്തില്‍ രേഖാമൂലം അപേക്ഷ തന്നാല്‍ മാത്രമേ തങ്ങള്‍ക്ക് ഇടപെടാനാകൂവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹർജിക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനാൽ ഹൈകോടതി വാദം കേൾക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി.

Keywords: News, National, Top-Headlines, Bangalore, Hijab, Karnataka, High Court, Government, Controversy, Education, School, Hijab not essential to Islam, AG tells Karnataka HC; hearing to continue on Monday.
< !- START disable copy paste -->

Post a Comment