Follow KVARTHA on Google news Follow Us!
ad

അബുദബി ചേംബറിന്റെ ഉന്നത തല സംഘം കേരളം സന്ദർശിക്കും; ചെയർമാനുമായി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി; നിക്ഷേപകർക്ക് അനുകൂലമായ നിലപാടാണ് സർകാരിനുള്ളതെന്ന് മുഖ്യമന്ത്രി

High level delegation from the Abu Dhabi Chamber will visit Kerala#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (www.kvartha.com 03.02.2022) വാണിജ്യ വ്യവസായ രംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദബി ചേംബറിന്റെ ഉന്നത തല സംഘം കേരളം സന്ദർശിക്കും. അബുദബി ചേംബർ ചെയർമാൻ അബ്ദുല്ല മുഹമ്മദ് അൽ മസ്രോയിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് സംഘം കേരളത്തിലെത്തും.

  
Dubai, Gulf, News, Kerala, Abu Dhabi, Pinarayi Vijayan, Chief Minister, Minister, COVID-19, Visit, Uae, High level delegation from the Abu Dhabi Chamber will visit Kerala.



കേരളവും അബുദബിയും തമ്മിൽ വാണിജ്യ വ്യവസായ മേഖലകളിൽ മികച്ച സഹകരണത്തിന്റെ സാധ്യതകളാണ് നിലനിൽക്കുന്നതെന്ന് അബ്ദുല്ല അൽ മസ്രോയി പറഞ്ഞു. കേരളത്തിനും കേരളത്തിലെ ജനങ്ങൾക്കും എമിറാതികളുടെ ഹൃദയത്തിലാണ് സ്ഥാനം. അത്രമാത്രം അടുപ്പവും സ്നേഹവുമാണ് ജനങ്ങൾ തമ്മിലുള്ളത്. മലയാളികൾ വളരെ സത്യസന്ധരും കഠിനാധ്വാനികളും വിശ്വസ്തരുമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിലനിൽക്കുന്ന നിക്ഷേപ സാധ്യതകളെ പൂർണമായി ഉപയോഗിക്കുവാൻ അബുദബി ചേംബറിന്റെ സഹകരണവും പിന്തുണയും മുഖ്യമന്ത്രി അഭ്യർഥിച്ചു. നിക്ഷേപകർക്ക് അനുകൂലമായ നിലപാടാണ് സർകാരിനുള്ളത്. ഇതിനുവേണ്ടുന്ന നടപടികൾ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അബുദബി ചേംബർ ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, കെഎസ്ഐഡിസി മാനജിംഗ് ഡയറക്ടർ എം ജി രാജമാണിക്യം, ഇൻകെൽ മാനജിംഗ് ഡയറക്ടർ ഡോ. കെ ഇളങ്കോവൻ, മുഖ്യമന്ത്രിയുടെ ഒഎസ്ഡി മിർ മുഹമ്മദ് അലി എന്നിവരെ ചേംബർ ചെയർമാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. അബുദബി ചേംബർ വൈസ് ചെയർമാൻ എം എ യൂസഫലി, ഡയറക്ടർ ജനറൽ മുഹമ്മദ് ഹിലാൽ അൽ മെഹെരി എന്നിവരും പങ്കെടുത്തു.

Post a Comment