വരും ദിവസങ്ങളിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ അറിയാം:
പ്രകൃതി വാതകത്തിന്റെ വില ഉയരും
ഉക്രെയ്ൻ-റഷ്യ പ്രതിസന്ധി ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 96.7 ഡോളറായി ഉയർന്നു, ഇത് 2014 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ക്രൂഡ് ഓയിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് റഷ്യ. നിലവിലെ പ്രതിസന്ധി വരും ദിവസങ്ങളിൽ തുടർന്നാൽ വില ബാരലിന് 100 ഡോളറിലധികം ഉയരാൻ ഇടയാക്കും. ക്രൂഡ് ഓയിൽ വില വർധന ആഗോള ജിഡിപിയെ ബാധിക്കും. എണ്ണവില ബാരലിന് 150 ഡോളറായി ഉയരുന്നത് ആഗോള ജിഡിപി വളർച വെറും 0.9 ശതമാനമായി കുറയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു.
മൊത്തവില സൂചികയിൽ അസംസ്‌കൃത എണ്ണയുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾക്ക് ഒമ്പത് ശതമാനത്തിലധികം നേരിട്ടുള്ള വിഹിതമുണ്ട്. ബ്രെന്റ് ക്രൂഡ് വിലയിലെ വർധനവ് ഇൻഡ്യയുടെ ഡബ്ല്യുപിഐ പണപ്പെരുപ്പം ഏകദേശം 0.9 ശതമാനം വർധിപ്പിക്കും. വിദഗ്ധരുടെ അഭിപ്രായത്തിൽ, റഷ്യ ഉക്രെയ്നുമായി യുദ്ധം ചെയ്താൽ ഗാർഹിക പ്രകൃതി വാതകത്തിന്റെ (സിഎൻജി, പിഎൻജി, വൈദ്യുതി) വില പതിന്മടങ്ങ് വർധിക്കും.
എൽപിജി, മണ്ണെണ്ണ സബ്‌സിഡി വർധിപ്പിക്കും
അസംസ്‌കൃത എണ്ണവില ഉയരുന്നത് പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും സബ്‌സിഡി വർധിപ്പിക്കുമെന്ന് വിലയിരുത്തുന്നു.
പെട്രോൾ, ഡീസൽ വില ഉയരും
മുൻകാലങ്ങളിൽ, ക്രൂഡ് ഓയിൽ വില ഉയർന്നതാണ് ഇൻഡ്യയിലുടനീളം പെട്രോൾ, ഡീസൽ വിലകൾ വർധിക്കാൻ കാരണമായത്. 2021ൽ ഇന്ധനവിലയുടെ കാര്യത്തിൽ രാജ്യം റെകോർഡ് വർധനവിന് സാക്ഷ്യം വഹിച്ചു. റഷ്യ-ഉക്രെയ്ൻ പ്രതിസന്ധി തുടരുകയാണെങ്കിൽ, ഇൻഡ്യയിൽ പെട്രോൾ-ഡീസൽ വിലയിൽ വർധനവ് കാണാം. ഇൻഡ്യയുടെ മൊത്തം ഇറക്കുമതിയുടെ 25 ശതമാനവും എണ്ണയാണ്. ഇൻഡ്യ ആവശ്യമുള്ള എണ്ണയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുകയാണ്.
ഗോതമ്പിന്റെ വില ഉയർന്നേക്കാം
മേഖലയിൽ നിന്നുള്ള ധാന്യങ്ങളുടെ വരവിനെ ബാധിച്ചാൽ, അത് വിലയിലും ഇന്ധന വിലക്കയറ്റത്തിലും വലിയ സ്വാധീനം ചെലുത്തുമെന്ന് വിദഗ്ധർ ഭയപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതിക്കാരാണ് റഷ്യ. ഗോതമ്പ് കയറ്റുമതിയിൽ ഉക്രൈൻ നാലാമത്തെ വലിയ രാജ്യമാണ്. ഗോതമ്പിന്റെ മൊത്തം ആഗോള കയറ്റുമതിയുടെ നാലിലൊന്ന് ഈ രണ്ട് രാജ്യങ്ങളിൽ നിന്നുമാണ്.
ഐക്യരാഷ്ട്രസഭയുടെ സമീപകാല റിപോർട് അനുസരിച്ച്, കോവിഡ് മഹാമാരിയിൽ ഭക്ഷ്യ വിലകൾ ഇതിനകം തന്നെ ഏറ്റവും ഉയർന്ന നിലയിലാണ്. വരും ദിവസങ്ങളിൽ ഊർജത്തിലും ഭക്ഷണ വിലയിലും ചാഞ്ചാട്ടം വർധിക്കും. ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകളിലെ നിക്ഷേപത്തെയും വളർചയെയും ഇത് സ്വാധീനിച്ചേക്കാം.
ലോഹങ്ങളുടെ വില ഉയരും
റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപെ ടുത്തുമെന്ന ഭയത്തിൽ ഓടോമോടീവ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റങ്ങളിലും മൊബൈൽ ഫോണുകളിലും ഉപയോഗിക്കുന്ന പലാഡിയത്തിന്റെ വില കഴിഞ്ഞ ആഴ്ചകളിൽ കുതിച്ചുയർന്നു. ലോകത്തിലെ ഏറ്റവും വലിയ പലാഡിയം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് റഷ്യ.
Keywords: Here’s what will get more expensive in India if Russia and Ukraine go to war, National, News, Top-Headlines, New Delhi, Russia, Ukraine, India, War, Mobile phone, Report, Covid, Crude oil, Petrol, Diesel.
< !- START disable copy paste -->പ്രകൃതി വാതകത്തിന്റെ വില ഉയരും